സർജിക്കൽ മാസ്‌കിന്റെ ഉപരിതലത്തിൽ കൊറോണ വൈറസ് ഏഴ് ദിവസം വരെ ജീവിക്കുമെന്ന് ​ഗവേഷകർ.മാരകരോഗം വിതയ്ക്കുന്ന ഈ ഭീകര വൈറസ് വ്യത്യസ്ത പ്രതലങ്ങളിൽ എത്രകാലം വരെ സജീവമായിരിക്കും എന്നതിനെ കുറിച്ച് വിവിധ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

 അത്തരത്തിൽ ഗവേഷണം നടത്തുന്ന ഹോങ്കോങ്ങിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് കൊറോണ വൈറസ് സർജിക്കൽ മാസ്‌കിന്റെ ഉപരിതലത്തിൽ ഏഴു ദിവസം വരെ ജീവിക്കുമെന്ന് അവകാശപ്പെടുന്നത്. എന്നാൽ യു എസ്സിലെ ഒരുപറ്റം ശാസ്ത്രജ്ഞന്മാർ പറയുന്നത് കാർബോർഡിൽ ഈ വൈറസിന് 24 മണിക്കൂറിൽ അധികം ആയുസ്സുണ്ടാകില്ല എന്നാണ്. പോസ്റ്റൽ സേവനങ്ങൾ, അതുകൊണ്ട് തന്നെ അപകട സാദ്ധ്യത കുറഞ്ഞതാണെന്നും അവർ വാദിക്കുന്നു. 

പത്രങ്ങളിൽ മറ്റും മൂന്നുമണിക്കൂർ മാത്രമേ ആയുസ്സുണ്ടാവുകയുള്ളു എന്നും ​ഗവേഷകർ പറയുന്നു. രോഗബാധിതനായ ഒരു വ്യക്തി, പായ്ക്ക് ചെയ്ത് അയക്കുന്ന സാധനങ്ങളിലൂടെ രോഗബാധ പരത്തുവാനുള്ള സാദ്ധ്യത തീരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

56 ഡിഗ്രിയിൽ ഇൻകുബേറ്റ് ചെയ്താൽ ഒരു വൈറസിനും 30 മിനിറ്റിൽ കൂടുതൽ നിലനിൽക്കാനാകില്ലെന്നും 70 ഡിഗ്രിക്ക് മുകളിലാണെങ്കിൽ 5 മിനിറ്റിനപ്പുറം ഇവ ജീവിക്കില്ലെന്നും ഈ ശാസ്ത്രജ്ഞർ പറയുന്നു.