Asianet News MalayalamAsianet News Malayalam

കുട്ടികളിലെ കഫക്കെട്ട്; അമ്മമാർ അറിഞ്ഞിരിക്കേണ്ട ചിലത്

രണ്ട് തരത്തിലുള്ള കഫക്കെട്ടുകളാണ് കുട്ടികളില്‍ ഉണ്ടാവുന്നത്.രോഗാണുബാധമൂലവും അലര്‍ജി മൂലവുമാണ് ഇതുണ്ടാവുന്നത്. അണുബാധ മൂലം ഉണ്ടാവുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം പനിയും ഉണ്ടാവുന്നു. എന്നാല്‍ അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട് ഒരിക്കലും ഗുരുതരമല്ല. അന്തരീക്ഷത്തില്‍ നിന്നുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലാണ് കുട്ടികളില്‍ പലപ്പോഴും അലര്‍ജി കഫക്കെട്ടുണ്ടാവുന്നത്. 

cough problems children; Causes and prevention
Author
Trivandrum, First Published Apr 19, 2019, 8:43 PM IST

കുട്ടികൾക്ക് എപ്പോഴും ഉണ്ടാകുന്ന അസുഖങ്ങളിലൊന്നാണ് കഫക്കെട്ട്. കഫക്കെട്ട് എന്നതിനെ വലിയ അസുഖമായാണ് അമ്മമാർ കാണുന്നത്. സാധാരണ മരുന്ന് കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാവുന്നതാണ്. രണ്ട് തരത്തിലുള്ള കഫക്കെട്ടുകളാണ് കുട്ടികളില്‍ ഉണ്ടാവുന്നത്. 

രോഗാണുബാധമൂലവും അലര്‍ജി മൂലവുമാണ് ഇതുണ്ടാവുന്നത്. അണുബാധ മൂലം ഉണ്ടാവുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം പനിയും ഉണ്ടാവുന്നു. എന്നാല്‍ അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട് ഒരിക്കലും ഗുരുതരമല്ല. അന്തരീക്ഷത്തില്‍ നിന്നുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലാണ് കുട്ടികളില്‍ പലപ്പോഴും അലര്‍ജി കഫക്കെട്ടുണ്ടാവുന്നത്. 

ശരീരത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരീരത്തിന്റെ ചെറുത്ത് നില്‍പ്പിന്റെ ഫലമാണ് കഫമായി മാറുന്നത്. കുട്ടികൾക്ക് പാൽ കൊടുക്കുമ്പോഴാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പശുവിന്‍ പാല്‍ കുടിക്കുന്ന ചില കുട്ടികളില്‍ പലപ്പോഴും കഫക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്.

കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കണം എന്നാണെങ്കില്‍ പാല്‍ വെള്ളം ചേര്‍ത്ത് നല്ലതു പോലെ നേര്‍പ്പിച്ച് കൊടുക്കാവുന്നതാണ്. പാല്‍ എളുപ്പം ദഹിക്കുന്നതിനും ഇത് സഹായിക്കുന്നു. കുഞ്ഞുങ്ങളെ ഇരുന്ന് മുലയൂട്ടാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ അത് കുട്ടികളില്‍ കഫക്കെട്ടിന് കാരണമാകുന്നു. ഇത് ചെവിവേദന ഉണ്ടാക്കാനും കാരണമാകുന്നു. 

കുട്ടികൾക്ക് കഫരോഗങ്ങൾ ഒഴിവാക്കുന്ന ആഹാരം വേണം പ്രധാനമായി ഒഴിവാക്കേണ്ടത്. പാൽ കഫമുണ്ടാക്കുന്ന ആഹാരമാണ്. എന്നാൽ, കുഞ്ഞുങ്ങളുടെ ആരോഗ്യം ചിന്തിക്കുമ്പോൾ പാൽ ഒഴിവാക്കാനുമാകില്ല. പാൽ കൊടുക്കുമ്പോൾ ഒരു നുള്ള് മഞ്ഞ് ചേർത്ത് കൊടുത്താൽ കഫക്കെട്ട് ഉണ്ടാകില്ല. മഞ്ഞൾ പാലിൽ മാത്രമല്ല ചേർക്കേണ്ടത്. മറിച്ച് കുറുക്കുണ്ടാക്കുമ്പോഴും ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കാം . 
 

Follow Us:
Download App:
  • android
  • ios