കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ കൊറോണ കാലത്ത് കരുതലോടെയിരിക്കേണ്ട സമയം കൂടിയാണ്. കെെകൾ എപ്പോഴും വൃത്തിയായി ശുചിയാക്കി വയ്ക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ആൽക്കഹോൾ‌ അടങ്ങിയ സാനിറ്റൈസർ ഉപയോ​ഗിച്ച് കെെകൾ വൃത്തിയായി കഴുകുക. മൊബെെൽ ഫോൺ ഉപയോ​ഗിക്കുമ്പോഴും വളരെയധികം ശ്രദ്ധ വേണം. മൊബെെൽ ഫോൺ ഇടയ്ക്കിടെ തുടയ്ക്കുന്നത് വെെറസിനെ തടയാൻ സഹായിക്കും.

 ഈ കൊറോണ കാലത്ത് ഫ്ലാറ്റിൽ താമസിക്കുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏഴും എട്ടും അല്ലെങ്കിൽ പതിനഞ്ചുമൊക്കെ നിലയിൽ താമസിക്കുന്നവരുണ്ട്. ഇവർ പ്രധാനമായി ആശ്രയിക്കുന്നത് ലിഫ്റ്റ് തന്നെയാണ്. ലിഫ്റ്റിൽ കയറുന്നതിന് മുമ്പ് നിങ്ങൾ സ്വിച്ചിൽ അമർത്താറുണ്ടല്ലോ. ഈ കൊറോണ കാലത്ത് ലിഫിറ്റിലെ സ്വിച്ചിൽ വിരൽ കൊണ്ട് നേരിട്ട് അമർത്തരുതെന്നാണ് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് പറയുന്നത്. പകരം ചെയ്യേണ്ടത്, 
 
ലിഫ്റ്റ് സ്വിച്ചിന് അടുത്തായി ഒരു ടൂത് പിക് ബോക്സ് വയ്ക്കാവുന്നതാണ്. ലിഫ്റ്റിൽ പോകേണ്ട ആൾക്ക് ഒരു ടൂത് പിക് എടുത്തു സ്വിച്ചിൽ അമർത്താം. ലിഫ്റ്റിൽ കയറിയ ശേഷം ആ ടൂത് പിക് കൊണ്ട് തന്നെ പോകേണ്ട ഫ്ലോറിലേക്കുള്ള സ്വിച് അമർത്തിയതിന് ശേഷം ടൂത് പിക്ക് ഒരു ബോക്സിൽ നിക്ഷേപിക്കാം.. ഓഫീസുകളിലും ഫ്‌ളാറ്റിലും ലിഫ്റ്റിൽ ഈ മാർഗ്ഗം സ്വീകരിക്കാവുന്നതാണെന്ന് ഡോ. രാജേഷ് പറയുന്നു.