കൊറോണയുടെ ഭീതിയിലാണ് ലോകം. ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ അതീവശ്രദ്ധയോടെ പാലിച്ചാല്‍ മാത്രമേ രോഗം പകരുന്നത് തടയാന്‍ സാധിക്കുകയുള്ളൂ. രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണമില്ലാത്തവരെ വീടുകളിലും നിരീക്ഷിച്ച് വരികയാണ് ആരോ​ഗ്യ വകുപ്പ് ചെയ്യുന്നത്. വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം....

ഒന്ന്...

എത്ര അടുത്ത ബന്ധുക്കളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും നിരീക്ഷണത്തില്‍ വീട്ടിനുള്ളില്‍ കഴിയുന്ന ആള്‍ ഒരു കാരണവശാലും വേറെ കുടംബത്തിലെ അംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല.

രണ്ട്....

 പനി, ജലദോഷം, ചുമസ തൊണ്ടവേദന എന്ത് വന്നാലും ഉടനെ ഒരു ഡോക്ടറിനെ കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.

 മൂന്ന്...

മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷം വേണം നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിചരിക്കാന്‍.

നാല്...

നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ ഉപയോഗിക്കുന്ന മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മാര്‍ജ്ജനം ചെയ്യണം.

അഞ്ച്...

രോഗിയെ സ്പര്‍ശിച്ചതിനു  ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകുക. കൈകള്‍ ഉണങ്ങിയ തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുടയ്ക്കുക .

ആറ്...

നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.