കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി നടൻ മോഹൻലാലും. ഭീതിയല്ല വേണ്ടത്, പകരം രോഗത്തെ തടയാനുള്ള മുൻകരുതലാണ് എന്ന സന്ദേശത്തോടെയാണ് മോഹന്‍ലാല്‍ വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ലോകാരോഗ്യസംഘടന ജീവന് ഭീഷണിയായ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍  വൈറസിനെ എങ്ങനെ പ്രതിരോധിക്കാം, പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നത് എറണാകുളം മെഡിക്കല് കോളേജിലെ കൊറോണ കൺട്രോൾ നോഡൽ ഓഫിസറും ശ്വാസകോശരോഗ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദീനോട് ചോദിക്കാം എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഡോക്ടറോടു മോഹൻലാൽ സംശയങ്ങൾ ചോദിക്കുകയും അതിന് അദ്ദേഹം ഉത്തരം നൽകുകയും ചെയ്യുന്നതാണ് വിഡിയോയിൽ.

മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് കൊറോണ ആശങ്കയോട് നോ പറയൂ, മുൻകരുതലിനോട് യെസ് പറയൂ എന്ന അടിക്കുറിപ്പിൽ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കൊറോണ വൈറസ് പകരുന്നതെങ്ങനെ, എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ, ശരീരത്തിൽ നിന്ന് പൂർണമായി ഇല്ലാതാക്കാനാവുമോ തുടങ്ങി നിരവധി സംശയങ്ങൾ മോഹൻലാൽ ഡോക്ടറിനോടു ചോദിക്കുന്നുണ്ട്.

വീഡിയോ കാണാം...