Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി പെൺക്കുഞ്ഞിന് ജന്മം നൽകി

ശനിയാഴ്ച്ച വെെകിട്ട് 5.20 ന് വിംസിലായിരുന്നു പ്രസവം. ഡോക്ടർമാർ യുവതിക്ക് പെട്ടെന്നുതന്നെ സിസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് വിംസ് ഡയറക്ടർ ഡോ. വര പ്രസാദ് പറഞ്ഞു.

Covid 19 patient delivers baby through C-section in Andhra Pradesh
Author
Vishakhapatnam, First Published Jun 21, 2020, 1:48 PM IST

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23കാരിയായ യുവതി പെൺക്കുഞ്ഞിന് ജന്മം നൽകി. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന് വിശാഖപട്ടണം ജില്ലാ കളക്ടർ വാർദേവ് വിനയ് ചന്ദ് പറഞ്ഞു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു‌വെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ലോക് ഡൗൺ തുടങ്ങുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ശ്രീകാകുളം ജില്ലയിൽ നിന്നുള്ള യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ശനിയാഴ്ച്ച വെെകിട്ട് 5.20 ന് വിംസിലായിരുന്നു പ്രസവം. 

ഡോക്ടർമാർ യുവതിക്ക് പെട്ടെന്നുതന്നെ സിസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് വിംസ് ഡയറക്ടർ ഡോ. വര പ്രസാദ് പറഞ്ഞു. കുഞ്ഞിന്റെ സാമ്പിൾ കൊവിഡ് -19 പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു. 

കൊവിഡ് 19; രോഗം പകരാതിരിക്കാന്‍ മുന്നൊരുക്കവുമായി ഓട്ടോ തൊഴിലാളികള്‍.....
 

Follow Us:
Download App:
  • android
  • ios