പത്രത്തിലൂടെ കൊറോണ പകരുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. സാധ്യത വളരെ കുറവാണ്.ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണ്. രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ടെന്ന് ഇൻഫോക്ലിനിക്കിലെ ഡോ. ജിനേഷ് പി എസ് പറയുന്നു.

രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ട്. രോഗികൾ മുഖേന പ്രതലങ്ങളിൽ എത്തപ്പെടുന്ന കണങ്ങൾ, മറ്റുള്ളവർ സ്പർശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ എന്നിവയിൽ തൊടുമ്പോൾ നേരിട്ടല്ലാത്ത പകർച്ച സാധ്യമാണെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകൾ, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ അതിജീവിച്ചേക്കാം. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു.
കൊറോണ പത്രത്തിലൂടെ പകരുമെന്ന് പേടിച്ച് പത്രം വായിക്കാതിരിക്കേണ്ട കാര്യമില്ല. ശ്രദ്ധിക്കേണ്ട ഒരു കാര്യം. 

നാക്കിൽ വിരലിൽ കൊണ്ട് തുപ്പൽ തൊട്ട് പത്രം മറിക്കുന്ന ചിലരില്ലേ ? അത് നല്ലതല്ല. നിങ്ങൾക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ തുപ്പൽ വഴി രോഗം മറ്റൊരാളിൽ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണമെന്നും ഡോ. ജിനേഷ് പറയുന്നു. പ്രിന്റ് പത്രം അല്ലെങ്കിൽ പ്രിന്റ് മാ​ഗസിനിൽ നിന്ന് കൊവിഡ് -19 വൈറസ് പകരുന്ന ഒരു സംഭവവും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ്  ഇന്റർനാഷണൽ ന്യൂസ് മീഡിയ അസോസിയേഷന്റെ (ഐ‌എൻ‌എം‌എ) എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ‌എർൾ ജെ. വിൽക്കിൻസൺ പറയുന്നത്.