Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ഈ അഞ്ച് കാര്യങ്ങൾ മറന്ന് പോകരുതേ...

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 7006 കൊവിഡ് കേസുകളില്‍ 6668 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

covid cases throughout contact increasing
Author
Trivandrum, First Published Sep 26, 2020, 6:51 PM IST

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 7006 കൊവിഡ് കേസുകളില്‍ 6668 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

 ഉറവിടം അറിയാത്ത 664 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രായമായവരെ കൊവിഡ് പിടികൂടുന്നത് മരണത്തിന് വരെ കാരണമാകുന്നുണ്ട്. ഈ കൊവിഡ് കാലത്ത് നിർബന്ധമായും പാലിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു...

ഒന്ന്...

അറുപത് വയസ്സിന് മുകളിൽ ഉള്ളവർ വീടിന് പുറത്ത് പോകാൻ പാടില്ല. ആരോഗ്യപരമായ ആവശ്യങ്ങൾക്ക് പുറത്തേയ്ക്ക് പോകേണ്ടി വരികയാണെങ്കിൽ സർജിക്കൽ മാസ്‌ക് ഉപയോഗിക്കണം. ആൾക്കൂട്ടത്തിലേക്ക് പോകരുത്. 

രണ്ട്...

ഗർഭിണികൾ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് മാത്രം പുറത്തേയ്ക്ക് പോകുക. കഴിയുന്നത്ര വീടുകളിൽ തന്നെ തുടരുക. 

മൂന്ന്...

ജോലിക്ക് പോകുന്നവർ നിർബന്ധമായും മാസ്‌ക് അണിയുക, സാമൂഹിക അകലം പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. കൈകൾ സാനിറ്റൈസ് ചെയ്യുക. 

നാല്...

കൊവിഡ്  വ്യാപനത്തിൽ രോഗം ഗുരുതരമാകുന്ന സാഹചര്യം ഒഴിവാക്കുക, മരണങ്ങൾ പരമാവധി കുറയ്ക്കുക. പൊതുയിടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക.

അഞ്ച്...

രോഗം ബാധിച്ച സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ പ്രത്യേകിച്ചും ഒഴിവാക്കുക.

നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? മുപ്പതുകളിലെ ഈ സൂചനകള്‍ ശ്രദ്ധിക്കാതെ പോകരുത്...

 


 

Follow Us:
Download App:
  • android
  • ios