Asianet News MalayalamAsianet News Malayalam

കൊവാക്‌സിനേക്കാള്‍ ഫലപ്രാപ്തി കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിനെന്ന് ഐസിഎംആര്‍

അടുത്തിടെയാണ് കൊവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം നീട്ടിയത്. ആറു മുതല്‍ എട്ടാഴ്ച വരെയാണ് നേരത്തെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതാണ് 12 മുതല്‍ 16 ആഴ്ച വരെയായി നീട്ടിയത്.

Covishields first dose develops strong immunity than Covaxin icmr
Author
Trivandrum, First Published May 22, 2021, 12:54 PM IST

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തിയെന്ന് ഐസിഎംആര്‍. 

അതുകൊണ്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന് മാസം വരെ ഇടവേള നീട്ടിയത്. ഇടവേള നീട്ടിയത് ആദ്യ ഡോസിൻ്റെ ശക്തി വർധിക്കാനും കൂടുതൽ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകുമെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ഡോസ് എടുക്കുന്നത് മികച്ച ഫലം നൽകും. എന്നാൽ, കൊവാക്സിൻ്റെ കാര്യം നേരെ തിരിച്ചാണ്. ആദ്യ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ലെന്നും ഉടൻ തന്നെ രണ്ടാമത്തെ വാക്സിൻ എടുത്താലേ പൂർണ പ്രതിരോധ ശേഷി ലഭിക്കൂവെന്നും ഐസിഎംആർ തലവൻ ഡോ ബൽറാം ഭാർഗവ പറഞ്ഞു.

അടുത്തിടെയാണ് കൊവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം നീട്ടിയത്. ആറു മുതല്‍ എട്ടാഴ്ച വരെയാണ് നേരത്തെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതാണ് 12 മുതല്‍ 16 ആഴ്ച വരെയായി നീട്ടിയത്.

ബ്ലാക്ക് ഫംഗസ് തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളെന്ന് ഡോ. രൺദീപ് ഗുലേരിയ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios