പശുവിൻ നെയ്യിൽ സുപ്രധാന ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. 

മുഖത്ത് കരുവാളിപ്പ്, സൺ ടാൻ, മുഖുക്കുരു, ഡാർക്ക് സർക്കിൾസ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് അധികം ആളുകളിലും കാണുന്നതാണ്. ഈ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് ഫലം കിട്ടാതെ പരാജയപ്പെട്ടവർ നമ്മുക്കിടയിലുണ്ട്. എങ്കിൽ അതിനൊരു പരിഹാരം വീട്ടിൽ തന്നെയുണ്ട്.

പ്രകൃതിദത്തമായ മാർ​​ഗങ്ങളിലൂടെയാണ് ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് പശുവിൻ നെയ്യ്. മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും നെയ്യ് മികച്ചൊരു പ്രതിവിധിയാണ്.

പശുവിൻ നെയ്യിൽ സുപ്രധാന ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. അത് കൂടാതെ, ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

വരണ്ട ചുണ്ടുകൾ അകറ്റുന്നതിന് നെയ്യ് മികച്ചൊരു പ്രതിതിവിധിയാണ്. ആൻ്റിഓക്‌സിഡൻ്റ്, ആന്റി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക് ഗുണങ്ങളും പശുവിൻ നെയ്യിലുണ്ട്. ഇത് വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കുന്നതിന് നെയ്യ് ഉപയോ​ഗിക്കേണ്ട വിധം.

ഒന്ന്

നെയ്യും മഞ്ഞളും കൊണ്ടുള്ള ഫേസ് പാക്ക് മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു ടീസ്പൂൺ ശുദ്ധമായ പശുവിൻ നെയ്യ് ഒരു നുള്ള് മഞ്ഞളുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി മസാജ് ചെയ്ത ശേഷം 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്

നെയ്യും തേനും കൊണ്ടുള്ള ഫേസ് പാക്ക് വരണ്ട ചർമ്മമ്മുള്ളവർക്ക് മികച്ചതാണ്. ഒന്നര ടീസ്പൂൺ തേനിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് ചർമ്മത്തിൽ പുരട്ടുക.15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

നെയ്യും കറ്റാർവാഴ ജെല്ലും കൊണ്ടുള്ള ഫേസ് പാക്ക് ചർമ്മത്തെ സംരക്ഷിക്കുന്നു. ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ നെയ്യും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.‍

ശ്രദ്ധിക്കൂ, കുട്ടികൾക്ക് നെയ്യ് കൊടുക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്