99 ഗ്രാം വെള്ളരിക്കയിൽ 10 കലോറി മാത്രമേ ഉള്ളൂ. അത് കൊണ്ട് തന്നെ എപ്പോഴും വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ചിപ്‌സോ ലഘുഭക്ഷണങ്ങളോ കഴിക്കാനുള്ള തോന്നൽ കുറയ്ക്കും. 

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു ജ്യൂസാണ് വെള്ളരിക്ക ജ്യൂസ്. വെള്ളരിക്കയിൽ ഏകദേശം 95 ശതമാനം വെള്ളമാണെന്നാണ് വെബ് ഓഫ് സയൻസിൽ നിന്നുള്ള ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ദാഹം ശമിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. ജലാംശം നിലനിർത്താനും ഭാരം നിയന്ത്രിക്കാനും വെള്ളരിക്ക ജ്യൂസ് സഹായകമാണ്.

99 ഗ്രാം വെള്ളരിക്കയിൽ 10 കലോറി മാത്രമേ ഉള്ളൂ. അത് കൊണ്ട് തന്നെ എപ്പോഴും വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ചിപ്‌സോ ലഘുഭക്ഷണങ്ങളോ കഴിക്കാനുള്ള തോന്നൽ കുറയ്ക്കും.

ഉപ്പിട്ടതോ സംസ്കരിച്ചതോ ആയ ഭക്ഷണം ആവശ്യത്തിന് ദ്രാവകമില്ലാതെ കഴിക്കുമ്പോഴാണ് വെള്ളം കെട്ടിനിൽക്കുന്നതും വയറു വീർക്കുന്നതും പലപ്പോഴും സംഭവിക്കുന്നത്. ഉയർന്ന അളവിൽ വെള്ളം അടങ്ങിയ വെള്ളരിക്ക ജ്യൂസ് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇതിന്റെ നേരിയ ഡൈയൂററ്റിക് ഗുണങ്ങൾ അധിക വെള്ളവും സോഡിയവും നീക്കം ചെയ്യുകയും മുഖത്തിനും വയറിനും ചുറ്റുമുള്ള വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ദഹനം സുഗമമായി നിലനിർത്താൻ സഹായിക്കുക ചെയ്യുന്നു.

വെള്ളരിക്ക ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ കെ, കുക്കുർബിറ്റാസിനുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. വീക്കവും ശരീരത്തിലെ അധിക കൊഴുപ്പും നീക്കം ചെയ്യുന്നത് മെറ്റബോളിസം മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

വെള്ളരിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് ഉന്മേഷം നൽകുകയും ചെയ്യുന്നു. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളാൽ സമ്പുഷ്ടമായ വെള്ളരിക്ക ശരീരത്തിലെ ദ്രാവകങ്ങൾ സന്തുലിതമാക്കുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു. വ്യായാമത്തിന് മുമ്പോ ശേഷമോ വെള്ളരിക്ക ജ്യൂസ് കുടിക്കാവുന്നതാണ്. ഇത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.