Asianet News MalayalamAsianet News Malayalam

ഈ രണ്ട് ചേരുവകൾ ചേർത്തുള്ള ജ്യൂസ് ശരീരഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കും

വെള്ളരിക്കയിൽ കലോറി കുറവാണ്. പക്ഷേ വിറ്റാമിനുകളും ധാതുക്കളും വെള്ളവും കൂടുതലാണ്. ഇത് ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ എന്നിവയ്ക്കെല്ലാം സഹായിക്കുന്നു.

Juice with these two ingredients will help you lose weight easily
Author
First Published Aug 31, 2024, 2:00 PM IST | Last Updated Aug 31, 2024, 2:30 PM IST

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട രണ്ട് ചേരുവകളാണ് വെള്ളരിക്കയും പുതിനയിലയും. ഭക്ഷണത്തിൽ കുക്കുമ്പറും പുതിനയിലയും ഉൾപ്പെടുത്തുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും ജലാംശവും നാരുകളും അടങ്ങിയിട്ടുള്ള വെള്ളരിക്ക ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. കുക്കുമ്പർ, പുതിനയില എന്നിവ ചേർത്തുള്ള പാനീയം അധിക കിലോകൾ കുറയ്ക്കുക ചെയ്യുന്നു. 

ശരീരഭാരം നിയന്ത്രിക്കുന്നതിന് മതിയായ ജലാംശം അത്യാവശ്യമാണ്. വെള്ളരിക്കയിൽ കലോറി കുറവാണ്. പക്ഷേ വിറ്റാമിനുകളും ധാതുക്കളും വെള്ളവും കൂടുതലാണ്. ഇത് ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ എന്നിവയ്ക്കെല്ലാം സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നത് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ആസക്തി കുറയ്ക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.

വെള്ളരിക്കയിൽ കലോറി വളരെ കുറവാണ്. ഉയർന്ന അളവിലുള്ള വെള്ളവും കുറഞ്ഞ കലോറിയും ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് 'ന്യൂട്രിയൻ്റ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളരിക്കയും പുതിനയിലയും ചേർത്തുള്ള ജ്യൂസ് കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.

കുക്കുമ്പർ, പുതിന വെള്ളം എന്നിവ ദഹനം എളുപ്പമാക്കുന്നതിന് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ദഹനവ്യവസ്ഥ പ്രധാനമാണ്. കാരണം ഇത് ശരിയായ പോഷക ആഗിരണം ഉറപ്പാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന അസ്വസ്ഥതകൾ തടയുകയും ചെയ്യുന്നു.

കുക്കുമ്പറും പുതിന വെള്ളവും പല വിധത്തിൽ ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. കുക്കുമ്പറിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. പുതിനയിലയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ഇത് ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിനും പ്രധാനമാണ്. കുക്കുമ്പറും പുതിന വെള്ളവും പതിവായി കുടിക്കുന്നത് ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താനും മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കും.

കുക്കുമ്പറും പുതിന വെള്ളവും ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. പുതിനയിലയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, കുക്കുമ്പറും പുതിന വെള്ളവും ശരീരത്തെ ജലാംശം നിലനിർത്താൻ സഹായിക്കും. കിടക്കുന്നതിന് മുമ്പ് കുക്കുമ്പർ, പുതിന വെള്ളം കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും. 

പാചകം ചെയ്യാൻ ഏത് എണ്ണയാണ് നല്ലത് ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios