Asianet News MalayalamAsianet News Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും, ഭാരം കുറയ്ക്കും ; വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങളറിയാം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. കുക്കുമ്പർ ജ്യൂസിൽ വളരെ കുറഞ്ഞ കലോറിയാണുള്ളത്. 
 

cucumber juice for weight loss and heart health
Author
First Published May 24, 2024, 9:30 AM IST

ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്,  ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന്  ന്യൂട്രീഷ്യനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നു.

ഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. കുക്കുമ്പർ ജ്യൂസിൽ വളരെ കുറഞ്ഞ കലോറിയാണുള്ളത്. 

മലബന്ധം തടയാം

കുക്കുമ്പർ ജ്യൂസ് വിട്ടുമാറാത്ത മലബന്ധത്തിനുള്ള പ്രതിവിധിയാണ്. കുക്കുമ്പർ ജ്യൂസ് ജലാംശം നിലനിർത്തുകയും മലബന്ധം തടയുകയും ചികിത്സിക്കുകയും ചെയ്യും. 

ചർമ്മത്തെ സുന്ദരമാക്കും

ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഘടകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ചർമ്മത്തെ ആരോഗ്യകരവും യുവത്വമുള്ളതുമായി  നിലനിർത്തുന്നു. 

നല്ല ഉറക്കം ലഭിക്കും

ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനും വെള്ളരിക്ക ജ്യൂസിന് കഴിവുണ്ട്. ഉറക്കചക്രം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

കാഴ്ച്ചശക്തി കൂട്ടും

കുക്കുമ്പർ ജ്യൂസിൽ ആൻ്റിഓക്‌സിഡൻ്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കും. ചർമ്മത്തിലെ കറുത്ത വൃത്തങ്ങൾ കുറയ്ക്കാനും ചർമ്മത്തിലെ കറുപ്പ് കുറയ്ക്കാനും ആളുകൾ കണ്ണുകളിൽ വെള്ളരിക്ക ഉപയോഗിക്കുന്നു. 

മുടികൊഴിച്ചിൽ തടയും

വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. വെള്ളരിക്കയിലെ വൈറ്റമിൻ എ, സി, സിലിക്ക എന്നിവയുടെ മുടിയെ ബലമുള്ളതാക്കും.

ഷു​ഗർ അളവ് നിയ‍ന്ത്രിക്കും

ഓക്സിഡേറ്റീവ് സ്ട്രെസ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാൻ വെള്ളരിക്ക ഫലപ്രദമാണെന്നും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കുമെന്നും മറ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും 

വെള്ളരിക്കയിൽ കാണപ്പെടുന്ന ഉയർന്ന ഫൈബർ ഉള്ളടക്കം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കും. 

പോസ്റ്റ്‌പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങൾ എന്തൊക്കെ? പരിഹരിക്കാൻ ചെയ്യേണ്ടതെന്ത്?

 

Latest Videos
Follow Us:
Download App:
  • android
  • ios