Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാടുകൾ മാറണോ; ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, ചർമ്മം വരണ്ട് പൊട്ടുക എന്നിവയ്ക്ക് ദിവസവും തെെര് പുരട്ടുന്നത് ​ഗുണം ചെയ്യും. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. മുഖത്തെ കറുത്ത പാടുകൾ മാറാൻ ഇതാ തെെര് കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

curd face pack for glow and healthy skin
Author
Trivandrum, First Published Feb 29, 2020, 4:28 PM IST

വേനൽക്കാലത്ത് മുഖം തിളങ്ങാൻ ഏറ്റവും നല്ലതാണ് തെെര്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, ചർമ്മം വരണ്ട് പൊട്ടുക എന്നിവയ്ക്ക് ദിവസവും തെെര് പുരട്ടുന്നത് ​ഗുണം ചെയ്യും. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്.

ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നൽകും. ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നല്കും. മുഖത്തെ കറുത്ത പാടുകൾ മാറാൻ ഇതാ തെെര് കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

ഒന്ന്...

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കുരുക്കളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ തടയുകയും ചെയ്യും. അരച്ച വെള്ളരിക്കയും, തൈരും ചേര്‍ത്ത് ഇത് തയ്യാറാക്കാം. ഇത് മുഖത്ത് തേച്ച് 15-20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.  

രണ്ട്...

രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുന്നത് ​കൂടുതൽ ​ഗുണം നൽകും. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴച്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്.

മൂന്ന്...

തൈര്, മുട്ടയുടെ വെള്ള എന്നിവ ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഉത്തമമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ഒരു മുട്ടയുടെ വെള്ള അല്പം തൈരുമായി ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 15-20 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. 

 

Follow Us:
Download App:
  • android
  • ios