വേനൽക്കാലത്ത് അമിതമായി വെയിൽ കൊള്ളുന്നത് ചർമ്മത്തിന്റെ നിറം മങ്ങുന്നതിന് കാരണമാകുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് പിഗ്മെന്റേഷനും ടാനും കുറയ്ക്കുകയും ചെയ്യുന്നു.
തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഈർപ്പം നൽകി ചർമ്മത്തിന് തിളക്കം നൽകും. പോഷകങ്ങൾ, പ്രോബയോട്ടിക്കുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ തൈര് ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് മങ്ങിയതും നിർജ്ജീവവുമായ ചർമ്മത്തെ ഇല്ലാതാക്കി പുതുമയുള്ളതും തിളക്കമുള്ളതുമായ നിറം നേടാൻ സഹായിക്കുന്നു.
വേനൽക്കാലത്ത് വിയർപ്പ്, മലിനീകരണം, ഈർപ്പം എന്നിവ മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. തൈരിലെ പ്രോബയോട്ടിക്കുകൾ ആരോഗ്യകരമായ ചർമ്മ മൈക്രോബയോം നിലനിർത്താനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്നു. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കുന്നു.
വേനൽക്കാലത്ത് അമിതമായി വെയിൽ കൊള്ളുന്നത് ചർമ്മത്തിന്റെ നിറം മങ്ങുന്നതിന് കാരണമാകുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് പിഗ്മെന്റേഷനും ടാനും കുറയ്ക്കുകയും ചെയ്യുന്നു. പതിവായി തെെര് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകൾ കുറയ്ക്കുകയും മങ്ങിയതായി കാണപ്പെടുന്ന ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. കൂടതെ, നേർത്ത വരകൾ, ചുളിവുകൾ എന്നിവ എളുപ്പം അകറ്റും. തൈരിൽ പ്രോട്ടീനുകൾ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ സഹായിക്കുന്ന തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ....
ഒന്ന്
രണ്ട് ടീസ്പൂൺ തെെരിൽ അൽപം നാരങ്ങ നീര് ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10 മിനുട്ട് നേരം ഈ പാക്ക് ഇടുക. ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
ഒരു സ്പൂൺ കടലമാവും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
മൂന്ന്
ഒരു സ്പൂൺ തക്കാളി നീരും അൽപം തെെരും ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം.


