കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചുളിവുകളില്ലാത്തതും യുവത്വമുള്ളതുമായ ചർമ്മത്തിനും സഹായിക്കുന്നു. 

കറിവേപ്പില ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തിൽ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇവ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുക മാത്രമല്ല, ചുളിവുകൾ, നേർത്ത വരകൾ, വാർദ്ധക്യത്തിൻ്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ തടയുകയും ചെയ്യുന്നു. കറിവേപ്പിലയ്ക്ക് മുറിവുണക്കാനുള്ള കഴിവുള്ളതായി പഠനങ്ങൾ പറയുന്നു. 

കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചുളിവുകളില്ലാത്തതും യുവത്വമുള്ളതുമായ ചർമ്മത്തിനും സഹായിക്കുന്നു. 

കറിവേപ്പിലയുടെ ആൻ്റിഓക്‌സിഡൻ്റ്, ആന്റി-ഡയബറ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ മുഖക്കുരു, പൊട്ടൽ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനായി കറിവേപ്പില ഉപയോ​ഗിക്കേണ്ട വിധം.

ഒന്ന്

ഒരു പിടി കറിവേപ്പിലയുടെ പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഷശേഷം ഏകദേശം പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ ഇട്ടേക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ 
മുഖം കഴുകുക. ഈ പായ്ക്ക് ചർമ്മത്തിന് തിളക്കം നൽകുകയും പിഗ്മെൻ്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു.

രണ്ട്

കറിവേപ്പില പേസ്റ്റും അൽപം മഞ്ഞൾ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം കഴുകുക. ഈ പായ്ക്ക് മുഖക്കുരു നീക്കം ചെയ്യുകയും ചർമ്മത്തിൽ നിന്ന് വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന്

രണ്ട് സ്പൂൺ കറിവേപ്പില പേസ്റ്റും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.

ചെറുപ്പക്കാരില്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ആറ് കാരണങ്ങള്‍


Asianet News Live | MR Ajith Kumar | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്