ദിവസവും കുളിച്ചാലും അത് വൃത്തിയാകുന്നില്ല എങ്കിലും അണുബാധകളും അലര്‍ജിയുമെല്ലാം വരാം. ഇക്കാര്യവും ശ്രദ്ധിക്കണം. ചിലര്‍ സോപ്പോ ലോഷനോ ഒന്നുമുപയോഗിക്കില്ല. ഇത് സത്യത്തില്‍ നല്ലതല്ല.
ദിവസവും കുളിക്കുന്നത് വളരെ നല്ലൊരു ശീലമായിട്ടാണ് ഇന്ത്യൻ സമൂഹത്തില്‍ കരുതപ്പെടുന്നത്. സ്വാഭാവികമായും അപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ അങ്ങനെ അല്ലേ, എന്ന സംശയം കേള്‍ക്കുന്നവരിലുണ്ടാകാം. സംശയിക്കേണ്ട ഓരോ രാജ്യങ്ങളിലും മറ്റ് പല കാര്യങ്ങളിലുമുള്ള വ്യത്യാസം പോലെ തന്നെ കുളിയുടെ കാര്യത്തിലും വ്യത്യാസമുണ്ട്.
ഉദാഹരണത്തിന്, അമേരിക്കയില്‍ മൂന്നില്‍ രണ്ട് വിഭാഗമാണത്രേ ദിവസവും കുളിക്കാറ്. എന്നാല്‍ ഓസ്ട്രേലിയയിലും ഇന്ത്യയിലുമൊക്കെ 80 ശതമാനം പേരും ദിവസവും കുളിക്കുന്നവരാണ്. ഇതുതന്നെ ചൈനയിലേക്ക് എത്തിയാല്‍ ആഴ്ചയില്‍ രണ്ട് തവണ കുളിക്കുന്നവരാണ് മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും, യൂറോപ്പിലെ സ്കാൻഡെനേവിയൻ രാജ്യങ്ങളിലും എല്ലാം കുളിയില്‍ വ്യത്യസ്ത ശീലങ്ങളാണ്.
ഓരോ രാജ്യത്തെയും ഭൂപ്രകൃതി, കാലാവസ്ഥ, സംസ്കാരം എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് കുളിയും അതുപോലുള്ള ശുചിത്വശീലങ്ങളും നിലനില്‍ക്കുന്നത്.
ഇന്ത്യയില്‍ സത്യത്തില്‍ ആരോഗ്യത്തോടുള്ള താല്‍പര്യമോ ശുചിത്വമോ അല്ല ആളുകളെ കുളിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടത്തെ സാംസ്കാരികമായ സാഹചര്യം അങ്ങനെയാണ്. പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ കുളി ഒരു ശീലമാക്കി കൊണ്ടുവരുന്നു. ഈ ശീലത്തില്‍ നിന്ന് പുറത്തുകടക്കാൻ സാധിക്കാതെ തുടര്‍ന്നും ഇതില്‍ തന്നെ നില്‍ക്കുന്നു.
യഥാര്‍ത്ഥത്തില്‍ ദിവസവും ശരീരം മുഴുവനും വെള്ളമൊഴിച്ച് സോപ്പോ, ലോഷനോ ഇട്ട് കഴുകുന്നത് ചര്‍മ്മത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വകാര്യഭാഗങ്ങള്‍, കക്ഷം, കൈകാലുകള്‍, മുഖം, കഴുത്ത് എന്നിങ്ങനെയുള്ള ഭാഗങ്ങള്‍ ദിവസവും വൃത്തിയാക്കി സൂക്ഷിക്കണം.
എന്നാല്‍ മുഴുവൻ ശരീരവും, പ്രത്യേകിച്ച് തലയും ദിവസവും കഴുകുന്നത് നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ എന്ന രീതിയില്‍ കുളിച്ചാല്‍ തന്നെ ധാരാളം. പ്രത്യേകിച്ച് ചൂടുവെള്ളത്തിലുള്ള കുളിയാണെങ്കില്‍ അത് ദിവസവും ചെയ്യുന്നത് ഡ്രൈ സ്കിൻ, ഡ്രൈ ഹെയര്‍, മുടി കൊഴിച്ചില്‍, സ്കിൻ അലര്‍ജി പോലുള്ള പ്രശ്നങ്ങളിലേക്കും പ്രതിരോധശേഷി ദുര്‍ബലമാകുന്നതിലേക്കുമെല്ലാം നയിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
ദിവസവും കുളിച്ചാലും അത് വൃത്തിയാകുന്നില്ല എങ്കിലും അണുബാധകളും അലര്‍ജിയുമെല്ലാം വരാം. ഇക്കാര്യവും ശ്രദ്ധിക്കണം. ചിലര്‍ സോപ്പോ ലോഷനോ ഒന്നുമുപയോഗിക്കില്ല. ഇത് സത്യത്തില്‍ നല്ലതല്ല.
ചര്‍മ്മത്തിന് ആരോഗ്യകരമായി തുടരാൻ ചില ബാക്ടീരിയകളും അതുപോലെ എണ്ണമയവും വേണം. ഇതെല്ലാം സ്വാഭാവികമായി ചര്‍മ്മത്തിലുള്ളതാണ്. എന്നാല്‍ എപ്പോഴും കുളിക്കുന്ന ശീലമുള്ളവരില്‍ ഇവയെല്ലാം ഇല്ലാതായിപ്പോകുന്നു. ഇതോടെയാണ് സ്കിൻ ബാധിക്കപ്പെടുന്നത്.
Also Read:- ജോയിന്‍റ് പെയിൻ അഥവാ സന്ധിവേദന ഒഴിവാക്കാനായി ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
