ഡയറ്റ് സോഡ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല, ഡയറ്റ് സോഡ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് അല്ലെങ്കില്‍ കൊഴുപ്പിനെയാണ് വിസറൽ ഫാറ്റ് എന്ന് പറയുന്നത്. മറ്റു ശരീരഭാഗങ്ങളിലെ കൊഴുപ്പ് വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും കുറയ്ക്കാന്‍ കഴിഞ്ഞാലും വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന ഫാറ്റ് അത്ര വേഗമൊന്നും കുറയ്ക്കാനാകില്ല. ബെല്ലി ഫാറ്റി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഡയറ്റ് സോഡ ഒഴിവാക്കൂ...

ഡയറ്റ് സോഡ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല, ഡയറ്റ് സോഡ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

​ഗ്രീൻ ടീ കുടിക്കൂ...

 ഗ്രീൻ ടീയിൽ epigallocatechin-3-gallate (ഇജിസിജി) എന്ന കാറ്റെച്ചിൻ അടങ്ങിയിരിക്കുന്നു. കോശങ്ങളുടെ കേടുപാടുകൾ തടയുന്നതിന് പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാണ് കാറ്റെച്ചിനുകൾ.

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ...

ഫെെബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും.

വാൾനട്ട് കഴിക്കൂ...

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ആന്റിഓക്സിഡന്റുകൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. ‌ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

മദ്യം ഒഴിവാക്കൂ...

മദ്യം ആരോഗ്യത്തിന് ഹാനീകരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. മദ്യത്തിൽ കലോറിയുടെ അളവ് കൂടുതലാണ്. അത് കൊണ്ട് തന്നെ കൊഴുപ്പ് കൂടുന്നതിന് കാരണമാകും.