കഴിഞ്ഞ ദിവസം യുഎസ് മുന്‍ പ്രസിഡന്‍റ് ബാറക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ തന്‍റെ ട്വീറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം യുഎസ് മുന്‍ പ്രസിഡന്‍റ് ബാറക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ തന്‍റെ ട്വീറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. 110 വയസിലും ഡാന്‍സ് ചെയ്യുന്ന ഒരു സ്ത്രീയുടെ ചിത്രമായിരുന്നു അത്. അവര്‍ക്ക് പിറന്നാള്‍ ആശംസകളും അമേരിക്കന്‍ മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമ നേര്‍ന്നു.
ഇങ്ങനെ നൃത്തം ചെയ്യുന്നതിന് പല ഗുണങ്ങളുമുണ്ടെന്നാണ് ആരോഗ്യ വിദഗ്തര്‍ പറയുന്നത്. നൃത്തം ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നും തലച്ചോര്‍ ചെറുപ്പുമായിരിക്കാന്‍ ഇത് സഹായിക്കുമെന്നും പഠനം പറയുന്നു. സ്വിറ്റ്സര്‍ലാന്‍ഡിലെ 'ഫ്രെന്‍റിയേഴ്സ്' എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
പ്രായമാകുമ്പോള്‍ അള്‍ഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഡാന്‍സ് ചെയ്യുന്നതിലൂടെ തലച്ചോറിന്‍റെ രക്തയോട്ടം കൂടും, തലച്ചോറിനെ ചെറുപ്പമായിരിക്കാനും ഇത് സഹായിക്കും. അള്‍ഷിമേഴ്സ് പോലുളള രോഗങ്ങലെ ഇത് തടയും. അതുകൊണ്ട് പ്രായമായവര്‍ നൃത്തം ചെയ്യുന്നത് നല്ലതാണെന്നാണ് പഠനം പറയുന്നത്. നൃത്തം ചെയ്യുന്നതിലൂടെ മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണര്‍വ് ഉണ്ടാകുന്നു. മാനസികമായി സംരക്ഷണം തരാനും ആത്മവിശ്വാസം ഉണ്ടാകാനും നൃത്തം നിങ്ങളെ സഹായിക്കും. അതുപോലെ തന്നെ, ശരീരത്തിന് നല്‍കാവുന്ന മികച്ച വ്യായാമം കൂടിയാണ് ഡാന്‍സ്. ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും.
