Asianet News MalayalamAsianet News Malayalam

ഈ പോഷകങ്ങളുടെ കുറവ് ക്യാന്‍സര്‍ സാധ്യത കൂട്ടും...

ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം...  

Deficiency of these vitamins and minerals might cause cancer
Author
First Published Mar 25, 2024, 4:15 PM IST

ഭക്ഷണ രീതികളിലെയും ജീവിതശൈലിയിലെയും മാറ്റം കൊണ്ടാണ് ക്യാന്‍സര്‍ രോഗം ഉണ്ടാകുന്നത്.   ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയും. അതുപോലെ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം...  

1. വിറ്റാമിന്‍ സി 

വിറ്റാമിന്‍ സിയുടെ കുറവ് മൂലം ക്യാന്‍സര്‍ സാധ്യത കൂടാം.  രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി പ്രധാനമാണെന്നാണ് എല്ലാവര്‍ക്കും അറിയാം. കൂടാതെ ചില ക്യാന്‍സറുകളുടെ സാധ്യതകളെ തടയാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റായി വിറ്റാമിന്‍ സി പ്രവര്‍ത്തിക്കും. അതിനാല്‍ ഇവയുടെ കുറവിനെ പരിഹരിക്കാനായി ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. വിറ്റാമിന്‍ എ

കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനുമൊക്കെ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ എ. 
വിറ്റാമിന്‍ എയുടെ കുറവ് ചില അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പ്രത്യേകിച്ച് ശ്വാസകോശം, അന്നനാളം, ആമാശയം എന്നിവയെ ബാധിക്കുന്ന അര്‍ബുദ സാധ്യത കൂടുമത്രേ. വിറ്റാമിന്‍ എ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്ന ഒരു ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും. ഇതിനായി മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവ കഴിക്കാം.

3. വിറ്റാമിന്‍ ഡി 

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. വിറ്റാമിന്‍ ഡിയുടെ കുറവ്  പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം.  പേശികള്‍ക്ക് ബലക്ഷയം, എല്ലുകളുടെ മോശം ആരോഗ്യം തുടങ്ങിയവയ്ക്ക് പുറമേ ചില ക്യാന്‍സര്‍ സാധ്യതകളെ കൂട്ടാനും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും.  പാല്‍, തൈര്, ബട്ടര്‍, ചീസ്,  മുട്ട, സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയർ വർഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. 

4. സെലീനിയം 

ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സെലീനിയം സഹായിക്കും. സെലിനിയത്തിൻ്റെ കുറവ് മൂലം പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, ചർമ്മം എന്നിവയുൾപ്പെടെ വിവിധ അർബുദങ്ങളുടെ സാധ്യത കൂടാം. സൂര്യകാന്തി വിത്തുകൾ, മുട്ട, നട്സ്, ചീര, മത്സ്യം തുടങ്ങിയവയിലൊക്കെ സെലീനിയം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാം...

youtubevideo

Follow Us:
Download App:
  • android
  • ios