കടലമാവിൽ ഫിനോളിക്‌സ്, ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സസ്യ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. besan face pack
ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് കടലമാവ്. കടലമാവിൽ പ്രോട്ടീൻ, നാരുകൾ, ചർമ്മത്തിന് ഗുണം ചെയ്യുന്ന അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. കടലമാവിൽ ഫിനോളിക്‌സ്, ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സസ്യ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. പഠനങ്ങളിൽ, ഇവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.
ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നതിനാൽ ആന്റിഓക്‌സിഡന്റുകൾ സാധാരണയായി ചർമ്മസംരക്ഷണത്തിൽ ഉപയോഗിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
കടലമാവ് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒന്ന്
രണ്ട് സ്പൂൺ കടലമാവ് പൊടിയും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
രണ്ട് സ്പൂൺ കടലമാവ് പൊടിയും ഒരു സ്പൂൺ മഞ്ഞളും രണ്ട് സ്പൂൺ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക.
മൂന്ന്
കടലമാവിനൊപ്പം പാൽപ്പാട കൂടി ചേർത്ത് തയ്യാറാക്കുന്ന ഫേസ് പാക്ക് ആണിത്. രണ്ട് ടേബിൾ സ്പൂൺ കടലമാവിലേക്ക് അൽപം ചെറുനാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ പാൽപ്പാടയും ചേർക്കണം. ഇനിയിത് പേസ്റ്റ് പരുവത്തിൽ യോജിപ്പെടുത്ത ശേഷം മുഖത്തും കഴുത്തിലും ചെവിയിലുമായി ഇടാം. 15-30 മിനുറ്റിന് ശേഷം വെറുതെ വെള്ളത്തിൽ കഴുകിയെടുക്കാം.
നാല്
രണ്ട് ടേബിൾസ്പൂൺ കടലമാവിലേക്ക് 1-2 ടീസ്പൂൺ തൈര് കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ ഫേസ് പാക്ക് റെഡി. ഇത് മുഖത്തിട്ട് 15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയാവുന്നതാണ്.


