20 രോഗികളും 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ദീപാവലി ദിനത്തിൽ ദില്ലിയിലെ പല ആശുപത്രികളിലും 280-ലധികം പൊള്ളലേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തു. 
പ്രധാനമായും പടക്കങ്ങൾ പൊട്ടിത്തെറി പരിക്കറ്റ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബേൺ യൂണിറ്റുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച 117 കേസുകളും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 48 കേസുകളും എൽഎൻജെപി ഹോസ്പിറ്റലിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

രോഗികളിൽ 102 പേർക്ക് ചെറിയ തോതിലാണ് പൊള്ളലേറ്റത്. 15 പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. 20 രോഗികളും 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
 പടക്കം പൊട്ടി കൈക്ക് സാരമായ പരിക്കേറ്റതിനെ തുടർന്ന് അഞ്ച് പേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നു.

ഒക്ടോബർ 30-ന്, ദീപാവലിക്ക് തലേദിവസം, സഫ്ദർജംഗ് ഹോസ്പിറ്റലിൽ 18 പൊള്ളലേറ്റ കേസുകൾ രേഖപ്പെടുത്തി. ഒമ്പത് രോഗികളെ പ്രവേശിപ്പിച്ചു. കൂടാതെ നിരവധി പേർക്ക് പൊള്ളലേറ്റ് ചികിത്സയും നൽകി.

പടക്കവുമായി ബന്ധപ്പെട്ട പരിക്കുകൾക്ക് പുറമേ, മറ്റ് തരത്തിലുള്ള പൊള്ളലുകളുമായി രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ദാദ പറഞ്ഞു, ഡൽഹിയിൽ 35 കേസുകളും ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) എട്ട് കേസുകളും എൻസിആറിന് പുറത്ത് നിന്ന് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എയിംസിലെ ആർപി സെൻ്റർ ഫോർ ഒഫ്താൽമിക് സയൻസസ് വിഭാ​ഗത്തിൽ ഒക്ടോബർ 31 ന് കണ്ണിന് പരുക്കേറ്റ് 50 കേസുകളും നവംബർ 1 ന് 30 കേസുകളും റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. 

ഈ ഭക്ഷണം പതിവായി കഴിച്ചോളൂ, ഡിമെൻഷ്യ സാധ്യത കുറയ്ക്കും

Asianet News Live | Sandeep G Varier | Kodakara Hawala case | By-Election | Malayalam News Live