ചുണ്ടിലെ വ്രണം, വിഴുങ്ങാൻ ബുദ്ധിമുട്ട്, കഴുത്തിലെ മുഴ, സംസാരത്തിലെ മാറ്റം, വായിൽ മരവിപ്പ്, രക്തസ്രാവം എന്നിവ വായിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്. നാക്കിലോ മോണയിലോ വായിലോ വെള്ളയോ ചുവപ്പോ പാടുകൾ കാണുന്നതും മറ്റ് ലക്ഷണങ്ങളാണ്.
ദില്ലിയിൽ വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുള്ളതായി റിപ്പോർട്ടുകൾ. 2025 ൽ ദില്ലിയിലാണ് ഏറ്റവും കൂടുതൽ ഓറൽ ക്യാൻസർ കേസുകൾ രേഖപ്പെടുത്തിയത്. പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇതിലെ കുറിച്ച് വ്യക്തമാക്കുന്നത്.
പുകയിലയുടെ വ്യാപകമായ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ മാത്രം ഓറൽ ക്യാൻസർ കേസുകളിൽ ഏകദേശം 30% ഇത് മൂലമാണെന്നും മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2023 നും 2025 നും ഇടയിൽ വായിലെ അർബുദത്തിൽ 5.1% വർദ്ധനവും ശ്വാസകോശ അർബുദത്തിൽ 4.9% വർദ്ധനവും ഉണ്ടായിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സ്ത്രീകളിൽ ശ്വാസകോശ അർബുദം വർദ്ധിച്ചതായും 6.5% ആയി ഉയർന്നതായും ഡാറ്റ കാണിക്കുന്നു. എണ്ണത്തിൽ, 2025 ൽ ഇത് 686 കേസുകളായി ഉയർന്നു. 2024 ൽ ഇത് 644 ഉം 2023 ൽ 604 ഉം ആയിരുന്നു. പുരുഷന്മാരിൽ, ഓറൽ ക്യാൻസറാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. 5.8% വർദ്ധനവ്. ഇത് 2025 ൽ 2,717 കേസുകളായി ഉയർന്നു. 2024 ൽ 2,569 കേസുകളും 2023 ൽ 2,429 കേസുകളും ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 55 നും 75 നും ഇടയിൽ പ്രായമുള്ളവരിലാണ് വായിലെ ക്യാൻസർ കൂടുതലായി കാണുന്നത്.
എന്താണ് വായിലെ ക്യാൻസർ? ലക്ഷണങ്ങൾ എന്തൊക്കെ?
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടd മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്.
ചുണ്ടിലെ വ്രണം, വിഴുങ്ങാൻ ബുദ്ധിമുട്ട്, കഴുത്തിലെ മുഴ, സംസാരത്തിലെ മാറ്റം, വായിൽ മരവിപ്പ്, രക്തസ്രാവം എന്നിവ വായിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്. നാക്കിലോ മോണയിലോ വായിലോ വെള്ളയോ ചുവപ്പോ പാടുകൾ കാണുന്നതും മറ്റ് ലക്ഷണങ്ങളാണ്.


