ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. പ്രായമായവരെയാണ് പൊതുവേ ഡിമെൻഷ്യ ബാധിക്കുന്നത്.
'ഡിമെൻഷ്യ' അഥവാ മറവിരോഗം എന്നത് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. പ്രായമായവരെയാണ് പൊതുവേ ഡിമെൻഷ്യ ബാധിക്കുന്നത്. ഡിമെൻഷ്യയുടെ പ്രധാനപ്പെട്ട സൂചനകളും ലക്ഷണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
ഓര്‍മ്മ നഷ്ടപ്പെടുക അഥവാ മറവി, ചിന്തയിലെ ബുദ്ധിമുട്ടുകൾ, പരസ്പരം ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുക, സ്ഥലകാലബോധം ഇല്ലാതെ പെരുമാറുക, ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ഭാഷാ പ്രശ്നങ്ങള്‍, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ, വയലന്‍റായി പെരുമാറല്‍, ഉറക്കം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണപ്പെടാം.
പല തരം ഡിമെന്‍ഷ്യകളുണ്ട്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഓരോ രോഗമനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റം വരാം. രോഗതീവ്രതയ്ക്കു കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതിനു പുറമെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഡിമന്‍ഷ്യയുടെ അപകട സാദ്ധ്യതയെ കുറയ്ക്കാം. മദ്യ വര്‍ജ്ജനം, കൂടുതല്‍ സാമൂഹിക ഇടപെടലുകള്‍, ആശയവിനിമയം കൂട്ടുക, ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം തുടങ്ങിയവയൊക്കെ രോഗ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
