Asianet News MalayalamAsianet News Malayalam

ഡെങ്കിപ്പനി പടരുന്നു ; ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ലോകത്തിലെ മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നതായി 'Centers for Disease Control and Prevention' വ്യക്തമാക്കുന്നു.

dengue fever symptoms and causes rse
Author
First Published May 15, 2023, 3:21 PM IST

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി റിപ്പോർട്ടുകൾ. കരുവാരക്കുണ്ട് പഞ്ചായത്തിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മാമ്പറ്റയിൽ രണ്ട് പേർക്കും കൽക്കുണ്ട്, കണ്ണത്ത്, പുന്നക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. തുടർന്ന് മഴക്കാലപൂർവ പ്രതിരോധപ്രവർത്തനങ്ങൾ ഉൾപ്പെടെ ഊർജിതമാക്കി.

രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്.

ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ഡെങ്കിപ്പനി പിടിപെടുന്ന മിക്കവർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.  കടുത്ത പനി, തലവേദന, ചുണങ്ങു, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കഠിനമായ കേസുകളിൽ ഗുരുതരമായ രക്തസ്രാവവും ഉണ്ടാകുന്നു.

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ലോകത്തിലെ മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നതായി 'Centers for Disease Control and Prevention' വ്യക്തമാക്കുന്നു.

രോഗം ബാധിച്ചവർ പൂർണ വിശ്രമം എടുക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനി ബാധിക്കാതിരിക്കാൻ പ്രധാനമായി കൊതുകിനെ തുരത്തുകയാണ് വേണ്ടത്.

കൊതുകിനെ തുരത്താൻ ചെയ്യേണ്ടത്...

1. കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ,  ബക്കറ്റുകൾ എന്നിവ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് . സുരക്ഷിതമായി സംസ്കരിക്കുക.
3. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. 

40 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; ഈ ടെസ്റ്റുകൾ നിർബന്ധമായും ചെയ്യുക

 

Follow Us:
Download App:
  • android
  • ios