Asianet News MalayalamAsianet News Malayalam

40 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; ഈ ടെസ്റ്റുകൾ നിർബന്ധമായും ചെയ്യുക

' ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു  അവസ്ഥയാണ്...' - ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ മെഡിസേവയുടെ സ്ഥാപകനും സിഇഒയുമായ ഡോ. വിശേഷ് കാസ്‌ലിവാൾ പറയുന്നു. 40 വയസ് കഴിഞ്ഞ സ്ത്രീകൾ  രക്തസമ്മർദ്ദം പതിവായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

essential medical tests for women in their 40s rse
Author
First Published May 14, 2023, 1:19 PM IST

നമുക്ക് പ്രായമാകുമ്പോൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ബാധിക്കാം. 40 വയസ് കഴിഞ്ഞ സ്ത്രീകൾ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടയ്ക്കിടെയുള്ള പരിശോധനകൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും തുടരുന്നുവെന്ന് ഉറപ്പാക്കാനും സഹായകമാണ്. ഒരു സ്ത്രീ പല ശാരീരിക മാറ്റങ്ങളിലൂടെയും കടന്നുപോകുന്ന കാലഘട്ടമാണ് ആർത്തവവിരാമം.

ഹോർമോൺ അസന്തുലിതാവസ്ഥ, മാനസികാവസ്ഥ, ശരീരഭാരം, മുടികൊഴിച്ചിൽ എന്നിവയെല്ലാം ഈ സമയത്ത് ഉണ്ടാകുന്നു. ആർത്തവവിരാമത്തിനു പുറമേ, 40 വയസ് ‌കഴിഞ്ഞ സ്ത്രീകൾ സ്ഥിരമായി വൈദ്യപരിശോധന നടത്തി അവരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുന്നത് ഇന്നത്തെ കാലത്ത് കൂടുതൽ പ്രധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. പതിവ് മെഡിക്കൽ പരിശോധനകളിലൂടെ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. 40 വയസ് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില മെഡിക്കൽ ടെസ്റ്റുകളെ കുറിച്ചാണ് താഴേ പറയുന്നത്...

മാമോഗ്രാം...

സ്തനാർബുദം അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന ഡയഗ്നോസ്റ്റിക് ഉപകരണമാണ് മാമോഗ്രഫി. സ്തനകലകളുടെ വ്യക്തവും വിശദവുമായ കാഴ്‌ച നൽകാൻ നൂതനമായ എക്‌സ്-റേ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു നോൺ-ഇൻവേസിവ് സ്‌ക്രീനിംഗ് രീതിയാണിത്. സംശയാസ്പദമായ മുഴകൾ കണ്ടാൽ മാമോഗ്രാം ചെയ്ത് അത് കാൻസറിന്റെയാണോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.

അസ്ഥി സാന്ദ്രത പരിശോധന...

ഒരു പ്രായമായാൽ സ്ത്രീകളിൽ വളരെ സാധാരണമായി കണ്ടുവരുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്.  ഓസ്റ്റിയോപൊറോസിസ് നിർണ്ണയിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അസ്ഥി സാന്ദ്രത പരിശോധന പ്രധാനമാണ്. 40 വയസ് കഴിഞ്ഞ സ്ത്രീകൾ ഓസ്റ്റിയോപൊറോസിസ് സാധ്യത നിർണ്ണയിക്കാൻ അസ്ഥി സാന്ദ്രത പരിശോധനയ്ക്ക്വി ധേയരാകണം. ഓസ്റ്റിയോപൊറോസിസിന്റെ പാരമ്പര്യം അല്ലെങ്കിൽ ഇതിനകം ഒടിവ് അനുഭവപ്പെട്ടവരോ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ളവർ നേരത്തെ ഈ പരിശോധന ചെയ്യേണ്ടത് പ്രധാനമാണ്. 

പാപ് സ്മിയർ ടെസ്റ്റ്...

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം നിലനിർത്തുന്നതിന് പതിവ് പാപ് സ്മിയർ ടെസ്റ്റ് നിർണായകമാണ്. കാരണം സെർവിക്കൽ സെല്ലുകളിൽ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങൾ നേരത്തെ തന്നെ കണ്ടെത്താനാകും. ഓരോ മൂന്ന് വർഷത്തിലും ഒരു പാപ് സ്മിയർ നടത്തുന്നതിലൂടെ സ്ത്രീകൾക്ക് രോ​ഗം ഇല്ലെന്ന് ഉറപ്പാക്കാൻ സാധിക്കും. 

രക്തസമ്മർദ്ദ പരിശോധന...

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു  അവസ്ഥയാണ്...- ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ മെഡിസേവയുടെ സ്ഥാപകനും സിഇഒയുമായ ഡോ. വിശേഷ് കാസ്‌ലിവാൾ പറയുന്നു. 40 വയസ് കഴിഞ്ഞ സ്ത്രീകൾ  രക്തസമ്മർദ്ദം പതിവായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊളസ്‌ട്രോൾ സ്‌ക്രീനിംഗ്...

രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ അവരുടെ കൊളസ്ട്രോൾ അളവ് പതിവായി പരിശോധിക്കാൻ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഈ അമ്മമാർ പറയും, ഇവിടം സ്വർഗമാണ് ; മാതൃദിനത്തിൽ സ്നേഹക്കൂടിലെ വിശേഷങ്ങൾ പങ്കുവച്ച് നിഷ

 

Follow Us:
Download App:
  • android
  • ios