ഡിപ്രഷൻ ഈ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
ഡിപ്രഷനും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് യുകെയിലെയും ഫിൻലൻഡിലെയും ലക്ഷക്കണക്കിന് ആളുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ ഉപയോഗിച്ചാണ് സറേ സർവകലാശാലയിലെ പ്രൊഫസർ ഇംഗ പ്രോകോപെങ്കോയുടെ നേതൃത്വത്തിൽ പഠനം നടത്തിയത്.

വിഷാദരോഗം ടെെപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ടൈപ്പ് 2 പ്രമേഹത്തിന്റെ വികാസത്തിൽ വിഷാദത്തിന് നേരിട്ടുള്ള പങ്ക് വഹിക്കാൻ കഴിയും. യുകെയിൽ നടത്തിയ ജനിതക പഠനത്തിലാണ് കണ്ടെത്തി.
വിഷാദരോഗ ചരിത്രമുള്ളവർക്ക് പ്രമേഹരോഗ പരിശോധനയും നടത്തുന്നത് രോഗസങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ഡിപ്രഷനും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് യുകെയിലെയും ഫിൻലൻഡിലെയും ലക്ഷക്കണക്കിന് ആളുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ ഉപയോഗിച്ചാണ് സറേ സർവകലാശാലയിലെ പ്രൊഫസർ ഇംഗ പ്രോകോപെങ്കോയുടെ നേതൃത്വത്തിൽ പഠനം നടത്തിയത്.
ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് മുൻ ഗവേഷണങ്ങളിൽ പറയുന്നു. വിഷാദരോഗം നേരിട്ട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
നിരന്തരമായ സമ്മർദവും വിഷാദരോഗവും അമിതമായ ഭക്ഷണം കഴിപ്പ്, ശാരീരികമായ അലസത, മോശം ഉറക്കശീലങ്ങൾ എന്നിവയിലേക്ക് നയിക്കാമെന്നും പഠനത്തിൽ പറയുന്നു. ടൈപ്പ് 2 പ്രമേഹത്തിനും വിഷാദത്തിനും കാരണമാകുന്ന ഏഴ് ജനിതക വ്യതിയാനങ്ങളും ഗവേഷകർ കണ്ടെത്തി.
ഇൻസുലിൻ ഉൽപാദനത്തിലും മസ്തിഷ്കം, പാൻക്രിയാസ് അല്ലെങ്കിൽ കൊഴുപ്പ് ടിഷ്യു എന്നിവയിലെ കോശജ്വലനത്തിന്റെ അളവിലും പങ്കിട്ട ജീനുകൾ ഒരു പങ്കു വഹിക്കുന്നു. ശരീരത്തിനുള്ളിൽ ജീനുകൾ വരുത്തുന്ന ഈ മാറ്റങ്ങൾ വിഷാദം എങ്ങനെ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
വിഷാദരോഗത്തിന് പുറമേ കുടുംബത്തിന്റെ പ്രമേഹചരിത്രം, അമിതവണ്ണം, അലസമായ ജീവിതശൈലി, അനാരോഗ്യകരമായ കൊഴുപ്പും അമിതമായ പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം, ഉയർന്ന രക്തസമ്മർദം, പ്രായം, വംശം എന്നിവയും പ്രമേഹം ഉണ്ടാകുന്നതിനും മറ്റ് കാരണങ്ങളാണ്.
അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ഡിറ്റോക്സ് ഡ്രിങ്ക്