Asianet News MalayalamAsianet News Malayalam

Diabetes Symptoms : പ്രമേഹം കാലുകളില്‍ തിരിച്ചറിയാം; എങ്ങനെയെന്നല്ലേ?

പ്രമേഹരോഗം പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പ്രമേഹരോഗത്തെ തിരിച്ചറിയാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

diabetes can identify by some symptoms which can be seen in legs
Author
Trivandrum, First Published Aug 14, 2022, 10:33 PM IST

പ്രമേഹം അഥവാ ഷുഗറിനെ കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടായിരിക്കും. രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്ന അവസ്ഥയാണ് പ്രമേഹമെന്ന് ലളിതമായി പറയാം. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും. രണ്ടായാലും അത് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഗുരുതരമായ അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകാറുണ്ട്. 

പ്രമേഹരോഗം പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പ്രമേഹരോഗത്തെ തിരിച്ചറിയാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

'ഡയബെറ്റിക് ന്യൂറോപതി' എന്നൊരു അവസ്ഥയുണ്ട്. പ്രമേഹരോഗികളില്‍ നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. പ്രധാനമായും കാലിലും പാദങ്ങളിലുമാണിത് കാണപ്പെടുന്നത്. കാലിലോ പാദങ്ങളിലോ വേദന, മരവിപ്പ് എന്നിവയാണീ അവസ്ഥയില്‍ അനുഭവപ്പെടുക. കൈകളിലും ഇങ്ങനെ ഉണ്ടാകാം. എങ്കിലും കാലിലാണ് കൂടുതാലായി കാണപ്പെടുക. ഇതിന് പുറമെ ദഹനവ്യവസ്ഥ, മൂത്രാശയം, രക്തക്കുഴലുകള്‍, ഹൃദയം എന്നിവയെല്ലാം 'ഡയബെറ്റിക് ന്യൂറോപതി' ബാധിക്കാം. 

രണ്ട്...

പ്രമേഹരോഗികളില്‍ കാലില്‍ വ്രണമുണ്ടാകുന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാം. ഏതാണ്ട് പതിന്ഞ്ച് ശതമാനത്തോളം പ്രമേഹരോഗികളിലും ഇത് കാണാം. അധികവും കാല്‍വെള്ളയിലാണ് ഇത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി വ്രണമുണ്ടാകുന്നത്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ ഈ വ്രണം ഉണങ്ങാതെ വിരലുകളോ പാദമോ കാലോ തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയുമുണ്ടാകം. ഇത് സാധാരണഗതിയില്‍ ഉണ്ടായേക്കാവുന്ന അവസ്ഥയല്ല. 

മൂന്ന്...

'അത്ലറ്റ്സ് ഫൂട്ട്സ്' എന്നറിയപ്പെടുന്നൊരു അണുബാധയുണ്ട്. ഒരിനം ഫംഗല്‍ അണുബാധയാണിത്. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പുനിറം, വിള്ളല്‍ എന്നിവയെല്ലാം കാണുന്നതാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഇതും പ്രമേഹരോഗത്തിന്‍റെ ഭാഗമായി ഉണ്ടാകാം.

നാല്...

പ്രമേഹരോഗികളില്‍ ഇതിന്‍റെ സൂചനയായി കാലില്‍ തന്നെ അരിമ്പാറയും ഉണ്ടാകാം. തള്ളവിരലിലോ മറ്റ് വിരലുകളിലോ ഉള്ള എല്ലുകളുടെ സമീപത്തായാണ് ഇതുണ്ടാവുക. സാധാരണഗതിയില്‍ പാകമാകാത്ത ഷൂ ധരിക്കുന്നതിന്‍റെ ഭാഗമായാണ് ഇതുണ്ടാകാറ്. 

അഞ്ച്...

പ്രമേഹരോഗികളില്‍ ചില സന്ദര്‍ഭങ്ങളില്‍ നഖങ്ങളിലും ഇതിന്‍റെ സൂചനയുണ്ടാകാം. 'ഒണിക്കോമൈക്കോസിസ്' എന്നാണിത് അറിയപ്പെടുന്നത്. അധികവും തള്ളവിരലിനെയാണിത് ബാധിക്കുക. മറ്റ് വിരലുകളിലെ നഖങ്ങളെയും ബാധിക്കാം. മഞ്ഞയോ ബ്രൗണ്‍ നിറമോ നഖങ്ങളില്‍ പടരുന്നതാണ് സൂചന. 

ആറ്...

രക്തയോട്ടം നിലയ്ക്കുന്നതിന്‍റെ ഭാഗമായി കോശങ്ങള്‍ കേടുവരികയും ആ ഭാഗം തന്നെ നശിച്ചപോവുകയും ചെയ്യുന്നതും പ്രമേഹത്തില്‍ കാണാം. ഇതും കാലുകളെയാണ് അധികവും ബാധിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകളോ പാദമോ തന്നെ മുറിച്ചുകളയേണ്ട അവസ്ഥയും ഇതുമൂലം ഉണ്ടാകാം.

ഏഴ്...

പ്രമേഹരോഗികളില്‍ പ്രമേഹം കാലിലെ പേശികളെയും മോശമായി ബാധിക്കം. ഇതിന്‍റെ ഭാഗമായി കാലിന്‍റെ ആകൃതിയില്‍ തന്നെ വ്യത്യാസം വരാം. 

Also Read:-  പ്രമേഹരോഗികള്‍ അറിയാൻ; 'ഷുഗര്‍' കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

Follow Us:
Download App:
  • android
  • ios