Asianet News MalayalamAsianet News Malayalam

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളിലെ പ്രമേഹം നിസാരമായി കാണരുത്...

ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിൽ കാണാറുള്ളത്. ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതുമൂലം ഉണ്ടാകുന്ന പ്രമേഹമാണിത്. അഞ്ചു വയസിനു ശേഷം 20 വയസിനുള്ളിലാണ് ഈ പ്രമേഹം സാധാരണ ആരംഭിക്കുന്നത്. 

diabetes kids; causes and symptoms
Author
Trivandrum, First Published May 2, 2019, 12:57 PM IST

കുട്ടികളിലെ പ്രമേഹം ഒരിക്കലും നിസാരമായി കാണരുത്. ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിൽ കാണാറുള്ളത്. ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതുമൂലം ഉണ്ടാകുന്ന പ്രമേഹമാണിത്. അഞ്ചു വയസിനു ശേഷം 20 വയസിനുള്ളിലാണ് ഈ പ്രമേഹം സാധാരണ ആരംഭിക്കുന്നത്.

നമ്മുടെ നാട്ടിൽ കാണുന്ന പ്രമേഹരോഗങ്ങളിൽ രണ്ടു തൊട്ടു നാലുശതമാനം വരെ ടൈപ് 1 പ്രമേഹമാണ്. ഇതിനു പാരമ്പര്യ സ്വഭാവമില്ല, അമിതമായ വണ്ണവും കാണില്ല. സാധരണഗതിയില്‍ രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140 mg യില്‍ കൂടാറില്ല. എന്നാല്‍ പ്രമേഹം ഉളളപ്പോള്‍, ഇത് ഇരുനൂറില്‍കൂടുതലാകും. കൂടാതെ HbA1c രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി, 6.5 ശതമാനമോ അതിലധികമോ ആയിരിക്കുകയും ചെയ്യും.

അമിതവണ്ണം, ദാഹം തോന്നുക, എപ്പോഴും മൂത്രം ഒഴിക്കുക തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ഇവർക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പ് അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോഅസിഡോസിസ് എന്ന മാരകാവസ്ഥയിലേക്കു പോകാം.  കുട്ടികളിലെ പ്രമേഹം തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.


 

Follow Us:
Download App:
  • android
  • ios