Asianet News MalayalamAsianet News Malayalam

പ്രമേഹം ഹൃദയാഘാതത്തിന് കാരണമാകുമോ? പ്രമേഹമുണ്ടാക്കുന്ന അപകടങ്ങള്‍...

ഇന്ത്യയാണ് ലോകത്തിലെ പ്രമേഹത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം. അത്രമാത്രം പ്രമേഹരോഗികളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇതില്‍ പകുതി പേരും ഇനിയും രോഗം നിര്‍ണയിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യാതെ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്ന ഞെട്ടിക്കുന്ന വിവരം. 2045 ആകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും പല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

diabetes may lead to heart attack and many other serious ailments hyp
Author
First Published Mar 31, 2023, 12:42 PM IST

പ്രമേഹത്തെ നിസാരമായ ഒരു ജീവിതശൈലീരോഗമെന്ന നിലയില്‍ കണക്കാക്കിയിരുന്ന കാലം കടന്നുപോയി എന്ന് പറയാം. പ്രമേഹമോ കൊളസ്ട്രോളോ ബിപിയോ പോലുള്ള പ്രശ്നങ്ങള്‍ എങ്ങനെയാണ് അനുബന്ധമായി നമ്മെ ബാധിക്കുന്നതെന്ന് ഇന്ന് ഏറെ പേരും മനസിലാക്കുന്നുണ്ട്.

ഇന്ത്യയാണ് ലോകത്തിലെ പ്രമേഹത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം. അത്രമാത്രം പ്രമേഹരോഗികളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇതില്‍ പകുതി പേരും ഇനിയും രോഗം നിര്‍ണയിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യാതെ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്ന ഞെട്ടിക്കുന്ന വിവരം. 2045 ആകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും പല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. അതും നിസാരമായ പ്രശ്നങ്ങളല്ല ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത് എന്നത് കൂടി മനസിലാക്കുക. ഇത്തരത്തില്‍ പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങള്‍ - അഥവാ അപകടങ്ങള്‍ ആണിനി പങ്കുവയ്ക്കുന്നത്. 

ഹൃദയത്തെ ബാധിക്കുന്നത്...

രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത പണി തന്നെ വരാം. പ്രമേഹം മാത്രം തന്നെ ചില രോഗികളില്‍ ഹൃദയാഘാത സാധ്യതയുണ്ടാക്കാറുണ്ട്. ഇവ കൂടി ഒരുമിച്ച് വന്നാല്‍ ആ സാധ്യത ഇരട്ടിയിലധികമാകുന്നു.

വൃക്കയെ ബാധിക്കുന്നത്...

പ്രമേഹരോഗികളില്‍ വൃക്കസംബന്ധമായ പ്രശ്നങ്ങളും കാണാൻ സാധ്യത കൂടുതലാണ്. എന്നാലിതിന്‍റെ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനെ തുടര്‍ന്ന് പലരും ഇതൊന്നും അറിയാറില്ല എന്നതാണ് സത്യം. പിന്നീട് വലിയ സങ്കീര്‍ണതകളിലെത്തി നില്‍ക്കുമ്പോഴായിരിക്കും ഇതെല്ലാം തിരിച്ചറിയുന്ന അവസ്ഥയുണ്ടാകുന്നത്. 

നാഡികളില്‍ തകരാറ്..

പ്രമേഹരോഗികളില്‍ സംഭവിക്കാൻ സാധ്യതയുള്ള മറ്റൊരു പ്രശ്നമാണ് നാഡികളിലെ തകരാറ്. 'ഡയബെറ്റിക് ന്യൂറോപതി' എന്നാണീ അവസ്ഥ അറിയപ്പെടുന്നത്. ഈ അവസ്ഥയില്‍ നാഡികള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സിഗ്നലുകള്‍ അയക്കുന്നത് തടസപ്പെടുന്നു. ഇതോടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യുന്നു. പ്രധാനമായും ഇത് പ്രമേഹരോഗികളില്‍ കണ്ണുകളെയാണ് ബാധിക്കുന്നത്. 

വിഷാദം...

പ്രമേഹം മാനസികാരോഗ്യത്തെയും  സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇത് വിഷാദത്തിലേക്കും രോഗികളെ നയിക്കുന്നു എന്നത്. വിഷാദം മാത്രമല്ല ഉത്കണ്ഠയും പ്രമേഹരോഗികളില്‍ കണ്ടേക്കാം. 

വായയുടെ ആരോഗ്യം...

പ്രമേഹരോഗികള്‍ നേരിടുന്ന മറ്റൊരു പ്രശ്നമാണ് വായയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഡ്രൈ മൗത്ത് എന്നൊരു പ്രശ്നമാണ് അധികവും പ്രമേഹരോഗികളില്‍ കാണപ്പെടുന്നത്. ഈ അവസ്ഥയില്‍ വായ്ക്കകത്ത് വേണ്ടത്ര ഉമിനീര്‍ ഉണ്ടായിരിക്കില്ല. ഇത് രോഗാണുക്കള്‍ കൂടാൻ കാരണമാകുന്നു. മോണരോഗം, പോട്, വായ്‍നാറ്റം പോലുള്ള പ്രശ്നങ്ങളെല്ലാ ഇതുമൂലം ഉണ്ടാകുന്നു. വായ്പ്പുണ്ണ് വന്നാല്‍ അത് ഭേദമാകാനും പ്രമേഹരോഗികളില്‍ ഏറെ സമയമെടുക്കാം. 

ലൈംഗികപ്രശ്നങ്ങള്‍...

ലൈംഗികപ്രശ്നങ്ങളും പ്രമേഹരോഗികള്‍ നേരിടാം. പ്രധാനമായും പ്രമേഹം നാഡികളെയും രക്തക്കുഴലുകളെയുമെല്ലാം ബാധിക്കുന്നതിന്‍റെ ഭാഗമായാണ് രോഗികളില്‍ ലൈംഗികപ്രശ്നങ്ങളുണ്ടാകുന്നത്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം പ്രമേഹം ലൈംഗികപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സ്പര്‍ശം അറിയാതിരിക്കുക, ഉദ്ധാരണപ്രശ്നങ്ങള്‍, ലൈംഗികതയോട് താല്‍പര്യമില്ലാതിരിക്കുക. എന്നിങ്ങനെയുള്ള അവസ്ഥകളെല്ലാം ഇതുമൂലമുണ്ടാകാം. 

Also Read:- തൈറോയ്ഡ് ഉള്ളവര്‍ക്ക് വണ്ണം കുറയ്ക്കാൻ ഇതാ സഹായകമാകുന്ന ചില ടിപ്സ്...

 

Follow Us:
Download App:
  • android
  • ios