കൊവിഡ് പിടിപെട്ട അനുഭവം പങ്കുവച്ച് നർത്തകിയായ ഡിംപിൾ ഗിരീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചെറിയ ജലദോഷത്തോടെ ആയിരുന്നു തുടക്കം. ചൂട് വെള്ളം കുടിച്ചും സീറ്റം എടുത്തും ചുക്ക് കാപ്പി കുടിച്ചും പതിവ് പോലെ ജലദോഷത്തെ, പ്രതിരോധിക്കാൻ ശ്രമിച്ചു... ബോഡി പെയ്ൻ തുടങ്ങിയപ്പോൾ ഡോളോ കഴിച്ചു. മൂന്നാമത്തെ ദിവസം ആയിട്ടും ബോഡി പെയ്ൻ കുറയാഞ്ഞതും temperature 99.9 ൽ നിൽക്കുന്നതും കണ്ടപ്പോ കുറച്ചു പേടി തോന്നി. ഒപ്പം ചുമയും സംസാരിക്കുമ്പോൾ ചെറിയ ശ്വാസം മുട്ടലും. ‍ഡോക്ടറിനെ വിളിച്ചപ്പോൾ വേഗം ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞുവെന്ന് ഡിംപിൾ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

രണ്ട് ദിവസായി നല്ല നോർമൽ ആയിരുന്നപോൾ പെട്ടെന്ന് ഇന്നലെ വെളുപ്പിന് നാല് മണിക്ക് ഉണ്ടായ ശ്വാസം മുട്ടൽ വല്ലാണ്ട് തളർത്തി കളഞ്ഞു. ഇൻജെക്ഷൻ തന്നും പുറത്തും നെഞ്ചിലുമൊക്കെ ഇടിച്ചുമാണ് ശ്വാസം തിരികെ കിട്ടിയത് ഏതാണ്ട് ഇരുപത് മിനിറ്റ് ന് ശേഷം....  ഓക്സിജൻ മാസ്ക് മാറ്റാൻ ഇപ്പോഴും പേടിയാണ്... ഡോക്ടർ തന്ന ധൈര്യത്തിൽ  ഇന്ന് അര മണിക്കൂറോളം മാസ്ക് മാറ്റി വച്ചു, റൂമിൽ ചെറുതായി നടന്നു... ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും, വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല....  ഇനി കൂടി പോയാൽ നാലോ അഞ്ചോ ദിവസം അതിനുള്ളിൽ വീട്ടിൽ പോവാം...  മക്കൾ കാത്തിരിക്കുന്നു അമ്മയുടെ വരവ് ആഘോഷിക്കാൻ.... ഡിംപിൾ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയ ഇരുപത്തി അഞ്ചാം നാൾ.... 

മാർച്ച്‌ 15 ന് ശേഷം പുറത്തിറങ്ങിയത് രണ്ടോ മൂന്നോ തവണ മാത്രമാണ്...  ഗിരി ഓഫീസിൽ പോയി വന്നാലും ബാത്‌റൂമിന്റെ ഡോർ വരെ തുറന്നു കൊടുക്കും സ്വയം ഡെറ്റോളും ചൂട് വെള്ളവും കൊണ്ട് ഡ്രസ്സ്‌ ഉൾപ്പെടെ കഴുകി കഴിഞ്ഞേ പുറത്തിറങ്ങൂ. മൊബൈൽ ഫോൺ കാറിന്റെ കീ ഒക്കെ സാനറ്റിസെർ സ്പ്രേ ചെയ്യും...  കാർഡ് ക്യാഷ് ഒന്നും വീട്ടിലേക്ക് കൊണ്ട് വരാറില്ല കാറിൽ വെക്കും...  പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഗാലറിയിൽ വെച്ചിട്ട് പിറ്റേ ദിവസമേ ഉള്ളിലേക്ക് എടുക്കാറുള്ളു...  പച്ചക്കറികൾ പലപ്പോഴും ചീത്തയാവും ന്നാലും സാരമില്ല വൈറസ് ഉണ്ടാവില്ലാലോ ന്ന് പറയും ഗിരി. അത്രയേറെ കെയർ ചെയ്തതാണ്...  ന്നിട്ടും എന്താ പറ്റിയതെന്ന് അറിയില്ല. 
      ചെറിയ ജലദോഷത്തോടെയാരുന്നു തുടക്കം. ചൂട് വെള്ളം കുടിച്ചും steam എടുത്തും ചുക്ക് കാപ്പി കുടിച്ചും പതിവ് പോലെ ജലദോഷത്തെ,  പ്രതിരോധിക്കാൻ ശ്രമിച്ചു... ബോഡി pain തുടങ്ങിയപ്പോൾ dolo കഴിച്ചു. Dr നെ വിളിച്ചു സംസാരിച്ചപ്പോൾ augmentin 625 ഉം അസിത്രോമൈസിൻ ഉം കഴിക്കാൻ പറഞ്ഞു... 
 ആന്റിബയോട്ടിക്സ് സ്റ്റാർട്ട്‌ ചെയ്തു മൂന്നാമത്തെ ദിവസം (തിരുവോണം )  ആയിട്ടും ബോഡി pain കുറയാഞ്ഞതും temperature 99.9 ൽ നിൽക്കുന്നതും കണ്ടപ്പോ കുറച്ചു പേടി തോന്നി. (Dolo കഴിച്ചിട്ടും ) ഒപ്പം ചുമയും സംസാരിക്കുമ്പോൾ ചെറിയ ശ്വാസം മുട്ടലും. അപ്പൊ തന്നെ dr നെ വിളിച്ചപ്പോൾ വേഗം ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു... 
    അങ്ങനെയാണ് platinum ഹോസ്പിറ്റലിൽ എത്തുന്നത്...  പിന്നെ നടന്നതൊക്ക ഓർത്തെടുക്കാൻ ഒരുപാട് വിഷമം ഉള്ള കാര്യങ്ങൾ ആണ്. ആദ്യത്തെ രണ്ട് ദിവസം വലിയ കുഴപ്പം ഒന്നും ഉണ്ടാരുന്നില്ല. മൂന്നാമത്തെ ദിവസം മുതൽ കണ്ടിഷൻ മോശമായി തുടങ്ങി...  ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും ചുമയും കൂടി കൂടി വന്നു...  അവിടുന്ന് ICU...  പിന്നീട് ഹോസ്പിറ്റൽ മാറുന്നു വീണ്ടും ICU, ventilator.... pneumonia.... 
       അറിയില്ല ഞാനെങ്ങനെ സർവൈവ് ചെയ്തു വന്നുവെന്ന്  ഇന്നും സിസ്റ്റേഴ്സ് പറഞ്ഞു "you are very strong dimple  "എന്ന് . ഇടയ്ക്കെപ്പോഴൊക്കെയോ മെന്റലി ഡൌൺ ആയി പോയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്...  അപ്പോഴൊക്കെ ആരെങ്കിലുമൊക്കെ അങ്ങോട്ടൊന്നും സംസാരിക്കാൻ സമ്മതിക്കാതെ ഇങ്ങോട്ട് കഥകൾ പറഞ്ഞും പാട്ട് പാടിയും ധൈര്യം തന്നുമൊക്കെ കൂടെ നിന്നു.. 
     രണ്ടു ദിവസായി നല്ല നോർമൽ ആയിരുന്നപോൾ പെട്ടെന്ന് ഇന്നലെ വെളുപ്പിന് 4 മണിക്ക് ഉണ്ടായ ശ്വാസം മുട്ടൽ വല്ലാണ്ട് തളർത്തി കളഞ്ഞു. ഇൻജെക്ഷൻ തന്നും പുറത്തും നെഞ്ചിലുമൊക്കെ ഇടിച്ചുമാണ് ശ്വാസം തിരികെ കിട്ടിയത് ഏതാണ്ട് ഇരുപത് മിനിറ്റ് ന് ശേഷം....  ഓക്സിജൻ മാസ്ക് മാറ്റാൻ ഇപ്പോഴും പേടിയാണ്... ന്നിട്ടും dr തന്ന ധൈര്യത്തിൽ  ഇന്ന് അര മണിക്കൂറോളം മാസ്ക് മാറ്റി വേച്ചു, റൂമിൽ ചെറുതായി നടന്നു... ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും, വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല....  
       ഇനി കൂടി പോയാൽ 4 5 ദിവസം അതിനുള്ളിൽ വീട്ടിൽ പോവാം...  മക്കൾ കാത്തിരിക്കുന്നു അമ്മയുടെ വരവ് ആഘോഷിക്കാൻ....  പിറന്നാൾ ദിവസം ഹോസ്പിറ്റലിൽ ആയത് കൊണ്ട് മാറ്റിവെച്ച ഒരു ആഘോഷമുണ്ട്...  ചുവപ്പും വെളുപ്പും ബലൂണുകൾക്ക് നടുവിലിരുന്ന് എനിക്ക് കേക്ക് മുറിക്കണം...  ഡോമിനോസ് pizza കഴിക്കണം....  ചമ്മന്തി കൂട്ടി ഗിരി ഉണ്ടാക്കിയ ചൂട് കഞ്ഞി കുടിക്കണം....  മക്കളെ കെട്ടിപിടിച്ചു അവരുടെ നടുക്ക് കിടക്കണം, അവരോട് തല്ല് കൂടണം  വല്ലാണ്ട് കൊതി തോന്നുന്നു . എന്നെയവർക്കും എനിക്കവരെയും വല്ലാണ്ട് മിസ് ചെയ്യുന്നുണ്ട് ...  വേഗം വീട്ടിൽ തിരികെയെത്തണം...  വരും വേഗം തന്നെ...
 (പലരും പറഞ്ഞു സർവൈവ് ചെയ്തത് എഴുതാൻ...  എല്ലാമൊന്നും എഴുതാനാവില്ല,ഒന്ന് പറയാം,  കോവിഡ് നിസാരമെന്ന് കരുതരുത്...  ഒരു പനി പോലെയൊക്കെ വന്നു പോയാൽ കുഴപ്പമില്ല. ഇത് കുറച്ചു കഠിനമാണ്...  പഴയ കണ്ടിഷനിലേക്ക് ബോഡി എത്താൻ സമയമെടുക്കുമെന്ന് അറിയാം....  ശ്വാസം മുട്ടൽ ഇനിയും ഉണ്ടാവാം എപ്പോ വേണേലും,  പേടിക്കരുതെന്ന് dr പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കുക പനി വന്നാൽ  അവഗണിക്കരുത്,  അപേക്ഷയാണ്...  
(ഒരുപാട് ബുദ്ധിമുട്ടിയാണ് ടൈപ്പ് ചെയ്തത് )...
 സ്നേഹിച്ചവർക്ക് കൂടെ നിന്നവർക്ക് ഇത്ര പേർ ഒപ്പമുണ്ടെന്ന ബോധ്യത്തിന്...  ഞാൻ എന്ത് പറയാൻ.... 
( ഉമ്മകൾ എല്ലാവർക്കും )...

'കൊറോണ' ചൈനീസ് ലാബില്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍