Asianet News MalayalamAsianet News Malayalam

ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മുഖം നീര് വന്ന് വീര്‍ക്കാതിരിക്കാൻ ചെയ്യേണ്ടത്...

പല രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ഭാഗമായി മുഖത്ത് നീര് വന്ന് വീര്‍ക്കാറുണ്ട്. എന്നാലിതൊന്നും പിന്നീട് പ്രശ്നത്തിന് പരിഹാരമാകാതെ പോകാറില്ല. പക്ഷേ ഉറക്കമെഴുന്നേറ്റയുടൻ കാണുന്ന നീര് മുഖത്ത് നിന്ന് സാവധാനം പോകും. 

do follow these lifestyle tips to avoid puffy face or swollen face on morning
Author
First Published Jan 18, 2024, 9:15 PM IST

രാവിലെ ഉറക്കമെഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ വീര്‍ത്തിരിക്കുന്ന സ്വന്തം മുഖം കാണുന്നത് പലര്‍ക്കും ദേഷ്യമാണ്. പ്രത്യേകിച്ച് എന്തെങ്കിലും വിശേഷദിവസങ്ങളിലോ ആഘോഷങ്ങളുള്ള ദിവസങ്ങളിലോ ആണെങ്കില്‍ പറയാനുമില്ല. ഇങ്ങനെ രാവിലെ ഉറക്കമെഴുന്നേറ്റ് വരുമ്പോള്‍ മുഖം നീര് വന്ന് വീര്‍ക്കുന്നത് പേടിക്കേണ്ട കാര്യമൊന്നുമില്ല. 

പല രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ഭാഗമായി മുഖത്ത് നീര് വന്ന് വീര്‍ക്കാറുണ്ട്. എന്നാലിതൊന്നും പിന്നീട് പ്രശ്നത്തിന് പരിഹാരമാകാതെ പോകാറില്ല. പക്ഷേ ഉറക്കമെഴുന്നേറ്റയുടൻ കാണുന്ന നീര് മുഖത്ത് നിന്ന് സാവധാനം പോകും. 

അതല്ലെങ്കില്‍ ചിലര്‍ ഐസ് വെള്ളത്തില്‍ മുഖമിറക്കി വയ്ക്കുകയോ കോള്‍ഡ് കംപ്രസ് ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. മുഖം വീര്‍ത്തിരിക്കുന്നുവെങ്കില്‍ പെട്ടെന്ന് പരിഹാരമായി ഇതുതന്നെ ആണ് ചെയ്യാവുന്നത്. സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇത് ചെയ്യാറുണ്ട്. 

എന്നാല്‍ പതിവായി മുഖത്തിന് ഇങ്ങനെ നീര് വരുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാവുന്നതാണ്. ഇതിലൂടെ ഒരു പരിധി വരെയൊക്കെ ഈ പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാൻ സാധിക്കും. 

ഒന്നാമതായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. തലേദിവസം വൈകീട്ട് തൊട്ട് അധികം ഉപ്പോ, ഉപ്പടങ്ങിയ ഭക്ഷണ-പാനീയങ്ങളോ കഴിക്കാതിരിക്കുന്നത് പിറ്റേന്ന് രാവിലെ മുഖത്ത് നീര് വരുന്നത് കുറയ്ക്കാൻ സഹായിക്കും. അതുപോലെ ധാരാളം വെള്ളം കുടിക്കുന്നതും മുഖത്ത് നീര് വരുന്നതിനെ തടയും. കഴിയുന്നത്ര പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. അതും ജലാംശം കൂടുതലുള്ള പഴങ്ങളാണ് ഏറെയും നല്ലത്. 

നല്ലതുപോലെ ഉറങ്ങുന്നതും മുഖത്ത് നീര് വരുന്നത് തടയാൻ സഹായിക്കും. 7- 8 മണിക്കൂര്‍ ഉറക്കമാണ് ഇതിനായി ഉറപ്പിക്കേണ്ടത്. 

പതിവായി വ്യായാമം ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ഇതും രാവിലെ മുഖത്ത് നീര് വരുന്നത് കുറയ്ക്കും. രാവിലെ എഴുന്നേറ്റ് അധികം വൈകാതെ എന്തെങ്കിലും ചെറിയ വ്യായാമം ചെയ്താലും മുഖത്തെ നീര് പെട്ടെന്ന് വാര്‍ന്നുപോകും. 

അതേസമയം അലര്‍ജി അടക്കമുള്ള അസുഖങ്ങളുടെ ഭാഗമായി മുഖത്ത് നീര് വരുന്നതിനെ തടയാൻ അതത് രോഗങ്ങള്‍ക്കുള്ള ചികിത്സ തേടുകയും അതില്‍ ഫലപ്രാപ്തിയുണ്ടാവുകയും ചെയ്യണം. 

Also Read:- രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios