കടുത്ത വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് സ്ക്രൂ ഡ്രൈവർ, ഇരുമ്പു കഷണം, സൂചികൾ എന്നിവയാണ്. വയറുവേദനയുമായി എത്തിയ 18കാരന്‍റെ വയറ്റിലാണ് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തത്. 

മൂന്ന് ഇഞ്ച് നീളമുള്ള ഇരുമ്പ് ആണികൾ, തയ്യൽമെഷീനിൽ ഉപയോഗിക്കുന്ന സൂചികളും സ്ക്രൂ ഡ്രൈവറും ഇയാളുടെ വയറ്റിലുണ്ടായിരുന്നു. ഉന്നാവിലെ കരൺ എന്ന യുവാവിന്റെ വയറ്റിൽ നിന്നുമാണ് ഇത്രയും വസ്തുക്കൾ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. 

യുപിയിലെ കാൺപൂർ ഹൈവേയുടെ അരികിലെ ആശുപത്രിയിലാണ് മകനുമായി രക്ഷിതാക്കൾ എത്തിയത്. പുറമേ നിന്നുള്ള വസ്തുക്കൾ ഉള്ളിൽ കടന്നതായി സ്കാനിങ്ങിലൂടെ കണ്ടെത്തുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വസ്തുക്കൾ പുറത്തെടുത്തത്. 

മകൻ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്ന് അച്ഛൻ കമലേഷ് പറയുന്നു. എന്നാല്‍ ഇത്രയധികം വസ്തുക്കൾ വിഴുങ്ങിയിരിക്കാനുള്ള സാധ്യത അവര്‍ക്കും വിശ്വസിക്കാനാകുന്നില്ല. അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ഡോക്‌ടർമാർ അറിയിച്ചു.

Also Read: കടുത്ത തലവേദന; യുവതിയുടെ തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.!