Asianet News MalayalamAsianet News Malayalam

പതിവായി ച്യൂയിങ് ഗം വിഴുങ്ങി; ഒടുവില്‍ അഞ്ച് വയസുകാരന് സംഭവിച്ചത്...

വയറുവേദനയും വയറ്റില്‍ അസ്വസ്ഥതയും പതിവായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ കുട്ടിയെ. പ്രാഥമിക പരിശോധനയില്‍ എന്താണ് കുട്ടിയെ അലട്ടുന്ന രോഗമെന്നോ പ്രശ്നമെന്നോ ഡോക്ടര്‍മാര്‍ക്ക് യാതൊരു സൂചനയും ലഭിച്ചില്ല. 

doctors found bundle of chewing gum inside stomach of five year old boy hyp
Author
First Published May 30, 2023, 4:43 PM IST

കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ മുതിര്‍ന്നവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും പല തരത്തിലുമുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു അഞ്ചുവയസുകാരന് സംഭവിച്ച അപകടം. 

വയറുവേദനയും വയറ്റില്‍ അസ്വസ്ഥതയും പതിവായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ കുട്ടിയെ. പ്രാഥമിക പരിശോധനയില്‍ എന്താണ് കുട്ടിയെ അലട്ടുന്ന രോഗമെന്നോ പ്രശ്നമെന്നോ ഡോക്ടര്‍മാര്‍ക്ക് യാതൊരു സൂചനയും ലഭിച്ചില്ല. 

എന്തായാലും വിശദമായ സ്കാനിംഗ് പരിശോധന നിര്‍ബന്ധമാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ ബാലനെ സ്കാനിംഗിന് വിധേയനാക്കി. ഇതോടെയാണ് ഞെട്ടിക്കുന്ന സത്യം ഇവര്‍ മനസിലാക്കുന്നത്. കുട്ടിയുടെ ആമാശയത്തില്‍ അട്ടിയായി ച്യൂയിങ് ഗം കിടക്കുന്നതായിരുന്നു സ്കാനിംഗില്‍ കണ്ടത്. 

സംഭവിച്ചത് എന്തെന്നാല്‍ കുട്ടി കഴിക്കുന്ന ച്യൂയിങ് ഗമ്മുകള്‍ പതിവായി തുപ്പിക്കളയാതെ വിഴുങ്ങുകയായിരുന്നുവത്രേ പതിവ്. ഇത് ആമാശയത്തില്‍ പരസ്പരം ഒട്ടിപ്പിണ‌ഞ്ഞ് കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് കുട്ടിക്ക് അസ്വസ്ഥതകളും വേദനയുമെല്ലാം അനുഭവപ്പെട്ട് തുടങ്ങിയത്.

സാധാരണഗതിയില്‍ അബദ്ധത്തില്‍ ച്യൂയിങ് ഗം വിഴുങ്ങിയാലും അത് രണ്ട് ദിവസത്തിനകം മലത്തിലൂടെ പുറത്തുപോകേണ്ടതാണ്. അതിനാല്‍ തന്നെ അബദ്ധത്തില്‍ ഒന്നോ രണഅടോ ച്യൂയിങ് ദം വിഴുങ്ങിയാല്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍ പതിവായി ഇത് സംഭവിച്ചാല്‍, അല്ലെങ്കില്‍ ചെയ്താല്‍ അത് തീര്‍ച്ചയായും ഈ കേസ് പോലെ 'കോംപ്ലിക്കേറ്റഡ്' ആകും.

യുഎസിലെ ഒഹിയോ സ്വദേശിയായ ബാലനാണ് ഇത്തരമൊരു ദുരവസ്ഥയുണ്ടായത്. അപൂര്‍വമായ സംഭവമായതിനാല്‍ തന്നെ ഡോക്ടര്‍മാരുടെ കേസ് സ്റ്റഡി ഒരു പ്രസിദ്ധീകരണത്തിലൂടെ പുറത്തുവന്നതോടെയാണ് സംഭവം ഏവരും അറിയുന്നത്. എന്തായാലും ഏറെ പണിപ്പെട്ടാണെങ്കിലും കുട്ടിയുടെ വയറ്റിനകത്ത് നിന്ന് മുഴുവൻ ച്യൂയിങ് ഗമ്മുകളും ഡോക്ടര്‍മാര്‍ പുറത്തെടുത്ത് മാറ്റി. 

കുട്ടികളാണ് ഇങ്ങനെ അറി‌ഞ്ഞുകൊണ്ട് തന്നെ ച്യൂയിങ് ഗം വിഴുങ്ങാൻ സാധ്യതയുള്ളത്. അതിനാല്‍ തന്നെ മാതാപിതാക്കള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നത്. 

Also Read:- അമൂലിന്‍റെ ലസ്സിയില്‍ ഫംഗസ്? ; വീഡിയോ വൈറലായതോടെ മറുപടിയുമായി അമൂല്‍...

 

Follow Us:
Download App:
  • android
  • ios