പശ്ചിമ ബം​ഗാൾ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. മെഡിക്കൽ പ്രക്രിയകൾ ഒരു മണിക്കൂർ നീണ്ടുനിന്നതായി എയിംസിലെ സംഘം അറിയിച്ചു. സൂചി  ശ്വാസകോശത്തിൻ്റെ ഇടത് ലോബ് ബ്രോങ്കസ് ലാറ്ററൽ സെഗ്‌മെൻ്റിലേക്ക് കുത്തികയറുകയായിരുന്നു.

ഒൻപത് വയസ്സുകാരൻ്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഭുവനേശ്വറിലെ എയിംസിലെ വിദ​ഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. കുട്ടിയുടെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണ്.

 പശ്ചിമ ബം​ഗാൾ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. മെഡിക്കൽ പ്രക്രിയകൾ ഒരു മണിക്കൂർ നീണ്ടുനിന്നതായി എയിംസിലെ സംഘം അറിയിച്ചു. സൂചി ശ്വാസകോശത്തിൻ്റെ ഇടത് ലോബ് ബ്രോങ്കസ് ലാറ്ററൽ സെഗ്‌മെൻ്റിലേക്ക് കുത്തികയറുകയായിരുന്നു.

ശിശുരോഗ വിദഗ്ധരുടെ ഒരു വിദഗ്ധ സംഘം ഡോ. രശ്മി രഞ്ജൻ ദാസ്, ഡോ. കൃഷ്ണ എം ഗുല്ല, ഡോ. കേതൻ, ഡോ. രാമകൃഷ്ണ എന്നിവർ ചേർന്നാണ് സൂചി പുറത്തെടുത്തത്. ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അശുതോഷ് ബിശ്വാസ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ചു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Wild Elephant Attack | Election 2024 #Asianetnews

ഹൃദ്രോഗം ; ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്