Asianet News MalayalamAsianet News Malayalam

ഭാര്യ അറിയാതെ വാക്‌സിനെടുത്തു ഡോക്ടര്‍; ലൈവിനിടെ ഭാര്യയുടെ കോളും! പിന്നീട് സംഭവിച്ചത്...

ലൈവിനിടെ കോള്‍ വന്നാല്‍ ഒരിക്കലും അറ്റന്‍ഡ് ചെയ്യരുത് എന്ന കുറിപ്പോടെയാണ് തരുണ്‍ ശുക്‌ള എന്ന ഉപയോക്താവ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.

Doctors wife gets angry as he gets vaccinated alone
Author
Thiruvananthapuram, First Published Jan 28, 2021, 2:56 PM IST

കൊവിഡിനെ പ്രതിരോധിക്കാന്‍ മിക്ക രാജ്യങ്ങളും വാക്സിനേഷന്‍ എടുത്തുതുടങ്ങി. വാക്‌സിന്‍ സ്വീകരിച്ച ശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കുമെന്ന് ആശങ്കപ്പെടുന്ന ചിലരെങ്കിലുമുണ്ടാകും. എന്നാല്‍ വാക്‌സിനെടുക്കുമ്പോഴോ എടുത്ത ശേഷമോ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് പറയുകയാണ് വാക്സിൻ സ്വീകരിച്ച പ്രശസ്ത ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. കെ. കെ. അഗർവാൾ. 

അതേസമയം വാക്സിൻ സ്വീകരിച്ച് അദ്ദേഹം നടത്തിയ ലൈവ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. വാക്സിൻ എടുക്കാൻ തന്നെ കൊണ്ടുപോകാത്തതിന് ഭാര്യയുടെ ശകാരം മുഴുവനും ഡോക്ടര്‍ക്ക് കേള്‍ക്കേണ്ടി വന്നു, അതും ലൈവിനിടെ. 

വെബിനാറിൽ വാക്സിനെക്കുറിച്ച് തത്സമയം സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് ഡോക്ടർക്ക് ഭാര്യയുടെ കോൾ വരുന്നത്. ലൈവ് കട്ട് ചെയ്യാതെ തന്നെ ഡോക്ടർ ഭാര്യയുടെ കോൾ എടുത്തു. എന്നാൽ, കോളിൽ ഭാര്യ പറയുന്നതെല്ലാം പുറംലോകവും കേൾക്കുന്നുണ്ടായിരുന്നു. ഭാര്യയെ വാക്സിനെടുക്കാൻ വിളിക്കാത്തതിലുള്ള പരാതിയായിരുന്നു അവര്‍ പങ്കുവച്ചത്. തിങ്കളാഴ്ച രാവിലെ വാക്സിനേഷനായി ഭാര്യയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ അത് കേൾക്കാൻ വിസമ്മതിക്കുകയായിരുന്നു. 

'നിങ്ങള്‍ വാക്സിന്‍ എടുക്കാന്‍ പോയോ? വാക്സിൻ എടുക്കാൻ എന്തുകൊണ്ട് നിങ്ങൾ എന്നെ കൂടെ കൊണ്ടുപോയില്ല?'- തുടങ്ങിയവയാണ് ഭാര്യ ചോദിക്കുന്നത്. ‘ഞാൻ ഇപ്പോൾ ലൈവിലാണ്’ എന്നും ഡോക്ടര്‍ പറയുന്നുണ്ട്. എന്നാല്‍  ‘ഞാനിപ്പോൾ ലൈവായി വന്ന് നിങ്ങളെ ശരിയാക്കുന്നുണ്ട്’ എന്നാണ് ഇതിനോട് ഭാര്യ പ്രതികരിച്ചത്. 

 

ലൈവിനിടെ കോള്‍ വന്നാല്‍ ഒരിക്കലും അറ്റന്‍ഡ് ചെയ്യരുത് എന്ന കുറിപ്പോടെയാണ് തരുണ്‍ ശുക്‌ള എന്ന ഉപയോക്താവ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി ഡോക്ടറും രംഗത്തെത്തി. 'ഈ വിഷമഘട്ടങ്ങളിൽ ആളുകൾക്ക് ഒരു നിമിഷം ചിരി നൽകിയതിൽ ഞാൻ സന്തുഷ്ടനാണ്, എല്ലാ ചിരിയും മികച്ച മരുന്നാണ്. എന്റെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള ഭാര്യയുടെ ശ്രദ്ധയല്ലാതെ അതിൽ മറ്റൊന്നുമല്ല. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ വാക്സിൻ എടുക്കാൻ നിങ്ങൾ ഓരോരുത്തരോടും ഞാൻ അഭ്യർഥിക്കുന്നു'- ഡോക്ടര്‍ പറഞ്ഞു. 
 

Also Read: 'വാക്സിൻ നിങ്ങളുടെ ജീവൻ രക്ഷിക്കും', രണ്ടാംഘട്ട ഡോസ് സ്വീകരിച്ച് കമലാ ഹാരിസ്...

Follow Us:
Download App:
  • android
  • ios