ലൈംഗികതയെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചെല്ലാം തന്നെ അടിസ്ഥാനമില്ലാത്ത ധാരണകളും വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാദമാണ്, പുളി (കറിപ്പുളി), അതിന്റെ കുരു എന്നിവയെല്ലാം കഴിക്കുന്നത് ലൈംഗിക ഉത്തേജനവും, കഴിവും ഇല്ലാതാക്കുമെന്നത്
ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ( Health related Topics ) പല തെറ്റിദ്ധാരണകളും അശാസ്ത്രീയമായ സങ്കല്‍പങ്ങളും നമുക്കിടയിലുണ്ട്. അത് ലൈംഗികതയുടെ കാര്യത്തിലും സമാനം തന്നെ ( sexual problems) . ലൈംഗികതയെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചെല്ലാം തന്നെ ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ധാരണകളും വാദങ്ങളും നിലനില്‍ക്കുന്നുണ്ട്.
അത്തരത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാദമാണ്, പുളി (കറിപ്പുളി), അതിന്റെ കുരു എന്നിവയെല്ലാം കഴിക്കുന്നത് ലൈംഗിക ഉത്തേജനവും, കഴിവും ഇല്ലാതാക്കുമെന്നത്. പ്രത്യേകിച്ച് പുരുഷന്മാരെയാണ് ഇത് ബാധിക്കുകയെന്നും പറഞ്ഞുകേള്‍ക്കാം. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?
വാസ്തവത്തില്‍ പുളിയോ അതിന്റെ കുരുവോ കഴിക്കുന്നത് ലൈംഗികതയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് മാത്രമല്ല, അനുകൂലമായി സ്വാധീനിക്കാന്‍ കഴിവുള്ള പല ഭക്ഷണങ്ങളെ പോലെ തന്നെയാണിവയും. അതായത്, പുളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കാനാണ് സഹായിക്കുക.
ആകെ ആരോഗ്യത്തെ തന്നെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന പോഷകങ്ങളാണ് പുളിയില്‍ അടങ്ങിയിട്ടുള്ളത്. ഇത് സ്ത്രീകളിലോ പുരുഷന്മാരിലോ ലൈംഗികതയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കില്ല. മറിച്ച് വൈറ്റമിന്‍ ബി6, മഗ്നീഷ്യം പോലുള്ള വൈറ്റമിനുകളാലും ധാതുക്കളാലും സമ്പന്നമായതിനാല്‍ ഇത് സ്ത്രീകള്‍ക്ക് നല്ലതുമാണ്. വന്ധ്യതയെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണിവ അതുപോലെ തന്നെ ലൈംഗിക താല്‍പര്യം കൂട്ടുന്നതിനും ഈ ഘടകങ്ങള്‍ സഹായകം തന്നെ.
വൈറ്റമിന്‍-സി ആണ് പുളിയില്‍ കാര്യമായി അടങ്ങിയിരിക്കുന്ന ഒരു ഘടകം. ഇത് പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്. അതുപോലെ തന്നെ ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ഗുണകരമാണ്.
Also Read:- ഉദ്ധാരണക്കുറവ് പരിഹരിക്കാൻ മുരിങ്ങയ്ക്ക സഹായിക്കുമോ? പഠനം പറയുന്നു
മദ്യം ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുമോ? അറിയാം ചിലത്... ലൈംഗികതയെ കുറിച്ച് പലതരത്തിലുള്ള അബദ്ധധാരണകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രാവബോധമില്ലാത്തതാണ് പലപ്പോഴും ഇതിനെല്ലാം കാരണമാകുന്നത്. ലൈംഗികതയെ സാമൂഹികതയുമായും സംസ്‌കാരവുമായുമെല്ലാം കൂടുതലായി ചേര്‍ത്തിണക്കി ചിന്തിക്കുന്നത് മൂലമാണ് ഇത്തരം അബദ്ധധാരണകള്‍ കാര്യമായി നിലനിന്നുപോകുന്നതെന്നും പറയാം. വയ്ക്ക് പുറമെ വ്യക്തികള്‍ തന്നെ കണ്ടെത്തുന്ന നിഗമനങ്ങളുണ്ട്. ഇവയൊന്നും തന്നെ ശാസ്ത്രീയമായി സ്ഥിരീകരിക്കാവുന്നതല്ല. മദ്യപാനമോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതോ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുമെന്നതും തീര്‍ച്ചയായും അത്തരത്തിലൊരു ധാരണയാണ്. മദ്യപിക്കുമ്പോള്‍ ഒരുപക്ഷേ വ്യക്തിയില്‍ ലൈംഗിക ഉണര്‍വ് പെട്ടെന്ന് അനുഭവപ്പെട്ടേക്കാം. ഏതൊരു വൈകാരിക പരിസ്ഥിതിയും മദ്യപിക്കുമ്പോള്‍ പെട്ടെന്ന് പ്രകടമാവുകയോ, ഉയരത്തിലേക്ക് പോവുകയോ ചെയ്തേക്കാം. എന്നാല്‍ ബോധത്തിന്റെ പിന്തുണയില്ലാതെ ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടുന്നത് മികച്ച ഫലമുണ്ടാക്കില്ലെന്ന് നമുക്കറിയാം. അതുതന്നെയാണ് ലൈംഗികതയിലും സംഭവിക്കുന്നതും. മദ്യം ലൈംഗിക ഉണര്‍വ് സമ്മാനിച്ചാലും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ അതിനെ ത്വരിതപ്പെടുത്താന്‍ സഹായിക്കില്ല. പെട്ടെന്ന് തളര്‍ച്ച തോന്നുന്നതിനും, പങ്കാളിയോട് പെടുന്നനെ വിരക്തി തോന്നുന്നതിനും, പങ്കാളിക്ക് തിരിച്ച് വിരക്തി തോന്നുന്നതിനുമെല്ലാം ഇത് ഇടയാക്കാം. ചില ഭക്ഷണ-പാനീയങ്ങള്‍ ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കാറുമുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ച് കൂടി പങ്കുവയ്ക്കാം... Read More...
