Asianet News MalayalamAsianet News Malayalam

'ഇന്‍സ്റ്റന്റ് നൂഡില്‍സ്' ഓര്‍മ്മക്കുറവ് ഉണ്ടാക്കുമോ?

പ്രായം ഒരു ഘടകം തന്നെയാണ്. അതിനൊപ്പം തന്നെ ജീവിതരീതിക്ക്, പ്രധാനമായും കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് മറവിയുമായി ബന്ധമുണ്ടെന്നാണ് പൂജ അവകാശപ്പെടുന്നത്. ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ ദോഷകരമായി ബാധിക്കുകയും അത് ക്രമേണ മറവി സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്

does instant noodles causes memory loss
Author
Trivandrum, First Published Aug 29, 2021, 3:56 PM IST

നിത്യജീവിതത്തില്‍ പലപ്പോഴും മിക്കവരും നേരിടുന്നൊരു പ്രശ്‌നമാണ് മറവി. നിസാരമായതോ, ചെറുതോ ആയ കാര്യങ്ങളായിരിക്കും മിക്കവാറും നാം മറന്നുപോവുക. എന്നാലിതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വലുതായിരിക്കുകയും ചെയ്യാം. 

പലപ്പോഴും പ്രായമേറുന്നതിനാലാണ് മറവിയുണ്ടാകുന്നതെന്ന് മിക്കവും സ്വയം പഴിക്കുന്നത് കേള്‍ക്കാം. എന്നാല്‍ പ്രായം മാത്രമല്ല ഇക്കാര്യത്തില്‍ വില്ലനാകുന്നതെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നത്. 

പ്രായം ഒരു ഘടകം തന്നെയാണ്. അതിനൊപ്പം തന്നെ ജീവിതരീതിക്ക്, പ്രധാനമായും കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് മറവിയുമായി ബന്ധമുണ്ടെന്നാണ് പൂജ അവകാശപ്പെടുന്നത്. ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ ദോഷകരമായി ബാധിക്കുകയും അത് ക്രമേണ മറവി സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിലുള്ള നാല് ഭക്ഷണങ്ങളെയും പൂജ പട്ടികപ്പെടുത്തുന്നു. 

ഒന്ന്...

മിക്കവരും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഒരുപാടിഷ്ടപ്പെടുന്നതാണ് 'സോഫ്റ്റ് ഡ്രിംഗ്‌സ്'. 

 

does instant noodles causes memory loss


മധുരമുള്ള ഇത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന അമിതമായ 'ഫ്രക്ടോസ് കോണ്‍ സിറപ്പ്' തലച്ചോറിന് നല്ലതല്ലെന്നും ഇത് പതിവായി കഴിക്കുന്നത് മറവി, പഠനവൈകല്യം എന്നിവയ്ക്ക് കാരണമാകുമെന്നും പൂജ പറയുന്നു. 

രണ്ട്...

അടുത്തതായി അകറ്റിനിര്‍ത്തേണ്ട ഭക്ഷണമായി പൂജ ചൂണ്ടിക്കാട്ടുന്നത് 'ജങ്ക് ഫുഡ്' ആണ്. തലച്ചോറിനെ പ്രതികൂലമായി സ്വാധിനിക്കുന്ന തരം 'ഫാറ്റ്' ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിട്ടുണ്ടെന്നും 'അല്‍ഷിമേഴ്‌സ്' പോലുള്ള രോഗങ്ങള്‍ക്ക് ഇത് ക്രമേണ കാരണമാകുമെന്നും വിവിധ പഠനങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

മൂന്ന്...

'ഇന്‍സ്റ്റന്റ് നൂഡില്‍സ്' പതിവായി ഉപയോഗിക്കുന്നതും തലച്ചോറിന് നല്ലതല്ലെന്നാണ് പൂജ അവകാശപ്പെടുന്നത്. ഓര്‍മ്മയെ നിലനിര്‍ത്താനാവശ്യമായ തലച്ചോറിലെ ചെറുകണികകളുടെ ഉത്പാദനം കുറയ്ക്കാന്‍ ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകുമെന്നാണ് പൂജ പറയുന്നത്. 

നാല്...

നാലാമതായി ഈ പട്ടികയില്‍ മദ്യത്തെയാണ് അകറ്റിനിര്‍ത്തേണ്ടതായി ആവശ്യപ്പെടുന്നത്.

 

does instant noodles causes memory loss

 

പതിവായ മദ്യപാനമോ, ഇടവിട്ടുള്ള മദ്യപാനമോ ആകട്ടെ ഈ ശീലം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നുവെന്നും ക്രമേണ ഓര്‍മ്മക്കുറവ് നേരിടാമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

കഴിക്കേണ്ട ചിലത്...

ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം തന്നെ ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയുമാവാം.  ചിയ (കറുത്ത കസകസ), ഫ്‌ളാക്‌സ് സീഡ്‌സ്, വാള്‍നട്ടസ് പോലെ ഒമേഗ-3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം.

Also Read:- നല്ല വൈകാരിക ബന്ധം സാധ്യമാകാത്ത അവസ്ഥ; ചെറുപ്പകാലത്തെ മാനസികാഘാതം എത്രമാത്രം കാരണമായേക്കാം

Follow Us:
Download App:
  • android
  • ios