Asianet News MalayalamAsianet News Malayalam

Urinary tract infection : മൂത്രാശയ അണുബാധയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. അണുബാധ ഗുരുതരമാണെങ്കിൽ ഇത് വൃക്കയെയും ബാധിച്ചേക്കാം. അഞ്ചിൽ ഒരു സ്ത്രീകളിൽ യുടിഐ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

Does uti increase during the summer season and heatwave
Author
Trivandrum, First Published May 13, 2022, 5:44 PM IST

മൂത്രാശയ അണുബാധ (Urinary tract infection) സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. അവ സാധാരണയായി മൂത്രാശയത്തിലോ മൂത്രനാളിയിലോ ആണ് ഉണ്ടാകുന്നത്. ആണുങ്ങളിലും ഇതുണ്ടാകാമെങ്കിലും സ്ത്രീകളിൽ രോഗത്തിന്റെ തോത് അധികമാണ്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. രോഗാണുക്കൾ വളരാനും കടന്നുപോകാനും സാധ്യത കൂടിയ ഇടമായ മലദ്വാരത്തിൽ നിന്ന് മൂത്രനാളിയിലേക്ക് രോഗാണുക്കൾ എത്താനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. 

സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. അണുബാധ ഗുരുതരമാണെങ്കിൽ ഇത് വൃക്കയെയും ബാധിച്ചേക്കാം. അഞ്ചിൽ ഒരു സ്ത്രീകളിൽ യുടിഐ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ശുചിത്വം പാലിക്കുന്നില്ലെങ്കിലോ അല്ലെങ്കിൽ പതിവായി പബ്ല്ളിക് ടോയ്ലറ്റുകൾ,  വാഷ്‌റൂമുകൾ ഉപയോഗിക്കുകയോ ജനനേന്ദ്രിയം വൃത്തിയായി സൂക്ഷിക്കാതിരിക്കുകയോ ചെയ്താൽ യുടിഐ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൂത്രത്തിൽ ചുവപ്പ് നിറം, മൂത്രത്തിൽ ദുർഗന്ധം, മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നൽ,  ഒഴിക്കുന്നതിനു മുൻപോ ഒഴിച്ചതിനുശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും ഇവയെല്ലാം മൂത്രാശയ അണുബാധയുടെ ചില ലക്ഷണങ്ങളാണ്. 

വൃക്കകൾ,മൂത്രസഞ്ചി, മൂത്രനാളി എന്നിവയിൽ യുടിഐ പിടിപെടാം. എന്നാൽ പൊതുവേ മിക്ക സ്ത്രീകളും മൂത്രനാളിയിലെ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നത് മൂത്രാശയത്തിലും മൂത്രനാളിയിലുമാണ്. വേനൽക്കാലത്ത് യുടിഐ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. കടുത്ത മൂത്രനാളി അണുബാധ വേനൽക്കാലത്ത് പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. യുഎസിൽ 1998 മുതൽ 2011 വരെ മൂത്രനാളിയിലെ അണുബാധ ബാധിച്ച് (UTIs) ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളുടെ വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. 

യുഎസിൽ ഓരോ വർഷവും 7 ദശലക്ഷത്തിലധികം യുടിഐ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. 1998-ൽ 136,000 കേസുകൾ എന്നുള്ള  2011-ൽ ഏകദേശം 244,000 ആയി ഉയർന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. 44 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരായ സ്ത്രീകളിലാണ് യുടിഐ കേസുകൾ കൂടുതലായി കണ്ട് വരുന്നതെന്നും പഠനങ്ങൾ പറയുന്നു. വേനൽക്കാലത്ത് നിർജ്ജലീകരണം സാധാരണമാണ്. നിർജ്ജലീകരണം യുടിഐയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കൺസ്യൂമർ ഹെൽത്ത് ഡൈജസ്റ്റിലെ ഡയറ്റീഷ്യൻ സാം ക്രാമർ പറയുന്നു.

Read more ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക; ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാണോ?

മൂത്രാശയ അണുബാധ തടയാൻ കഴിക്കാം ബ്ലൂബെറി... 

 ബ്ലൂബെറി കഴിക്കുന്നത് യുടിഐയെ ചെറുക്കാനോ തടയാനോ സഹായിക്കുന്നതിന് മാത്രമല്ല, വിറ്റാമിൻ സി, വിറ്റാമിൻ ബി6 എന്നിവ ലഭ്യമാക്കാനും സഹായിക്കുന്നു. ബ്ലൂബെറിയിൽ മൂത്രനാളിയിലെ അണുബാധയെ (UTI) തടയാൻ കഴിയുന്ന ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡുകൾക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ഫലമുണ്ട്, കൂടാതെ മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ചയെ തടയാനും കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. ബ്ലൂബെറിയിൽ ക്രാൻബെറിക്ക് സമാനമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 

ക്രാൻബെറി, ബ്ലൂബെറി, റാസ്ബെറി, മറ്റ് സരസഫലങ്ങൾ എന്നിവ മൂത്രനാളി ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ബാക്ടീരിയയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ബ്ലൂബെറി മൂത്രനാളിയിലെ അണുബാധയെ തടയുന്നതായി 
യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ വ്യക്തമാക്കുന്നു. ബ്ലൂബെറിയിലെ വിറ്റാമിൻ മൂത്രനാളിയിലെ ബാക്ടീരിയകളുടെ വളർച്ചയെ തടയുമെന്ന് ജോൺസ് ഹോപ്കിൻസ് മെഡിസിൻ നടത്തിയ പഠനത്തിലും പറയുന്നു.

Read more ടോയ്‌ലറ്റ് സീറ്റിൽ നിന്ന് യൂറിനറി ഇൻഫെക്ഷൻ പിടിപെടുമോ?

Follow Us:
Download App:
  • android
  • ios