ചർമ്മത്തിൽ  നിറവ്യത്യാസം ഉണ്ടാവുകയും ഒരു മുഴ രൂപപ്പെടുന്നതാണ് ചർമ്മ കാൻസറിന്റെ ആദ്യ ലക്ഷണം. മിക്ക കേസുകളിലും, ദൃഢമായതും ചുവന്ന നിറത്തിലുള്ളതുമായ രൂപത്തിലുള്ള അർബുദ മുഴകൾ അൾസറായി മാറുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

സ്കിൻ ക്യാൻസറിനെ കുറിച്ച് പലർക്കും അറിവില്ല. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ എന്ന് പറയുന്നത്. ത്വക്കിലെ അർബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാർസിനോമ, സ്‌ക്വാമസ് സെൽ കാർസിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങളുണ്ട്. പലപ്പോഴും ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത്‌ ചർമത്തിലെ ചെറിയ നിറമാറ്റം, പാടുകൾ, അല്ലെങ്കിൽ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം.

സ്കിൻ ക്യാൻസർ പ്രധാനമായും മൂന്ന് തരത്തിലാണ് - ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, മെലനോമ. ബേസൽ സെൽ കാർസിനോമ ആരംഭിക്കുന്നത് ബേസൽ സെല്ലുകളിൽ നിന്നാണ് - പുറംതൊലിയിലെ താഴത്തെ നിലയിലുള്ള പഴയ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്ന ചർമ്മകോശങ്ങൾ. ഇത് സാധാരണയായി ചർമ്മത്തിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു.

സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകൾ കാരണം, ഒരു ട്യൂമർ രൂപപ്പെടാം.രോഗത്തിന്റെ ഏറ്റവും മാരകമായ രൂപങ്ങളിലൊന്ന് മെലനോമ. ചർമ്മത്തിൽ നിറവ്യത്യാസം ഉണ്ടാവുകയും ഒരു മുഴ രൂപപ്പെടുന്നതാണ് ചർമ്മ കാൻസറിന്റെ ആദ്യ ലക്ഷണം. മിക്ക കേസുകളിലും, ദൃഢമായതും ചുവന്ന നിറത്തിലുള്ളതുമായ രൂപത്തിലുള്ള അർബുദ മുഴകൾ അൾസറായി മാറുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

ചൈന വികസിപ്പിച്ച എച്ച്പിവി വാക്സിൻ 100 ​​ശതമാനം ഫലപ്രദമെന്ന് പഠനം

ചൊറിച്ചിൽ ചർമ്മ കാൻസറിന്റെ ലക്ഷണമായിരിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ട്യൂമർ മൂലമുണ്ടാകുന്ന പ്രകോപനം മൂലമോ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നതിനാലോ ചൊറിച്ചിൽ സംഭവിക്കാം. ദീർഘകാലം ഈ പ്രശ്നം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണണമെന്ന് വിദ​ഗ്ധർ നിർദേശിക്കുന്നു.

ക്യാൻസറിന്റെയോ ട്യൂമറിന്റെയോ തീവ്രതയെ ആശ്രയിച്ച് ചികിത്സ നിർദ്ദേശിക്കാവുന്നതാണ്. നോൺ-മെലനോമ സ്കിൻ ക്യാൻസർ രോഗികളെ ചികിത്സിക്കുന്നതിന് ശസ്ത്രക്രിയ സഹായകമാകും. പ്ലാസ്റ്റിക് സർജറി, റേഡിയേഷൻ തെറാപ്പി അല്ലെങ്കിൽ കീമോതെറാപ്പി എന്നിവ നിർദ്ദേശിക്കാവുന്നതാണ്.