Asianet News MalayalamAsianet News Malayalam

98 കിലോ, തടി കുറയ്ക്കാൻ ജിമ്മിൽ പോകും, പക്ഷേ വലിയ മാറ്റമൊന്നുമില്ല, അമിതവണ്ണം അലട്ടുന്നുണ്ടോ; ഡോക്ടർ പറയുന്നത്

ക്യത്യമായി ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ. എങ്കിൽ അതിന്റെ കാരണം എന്താണെന്ന് നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിക അപ്പുക്കുട്ടൻ പറയുന്നു. 
 

dr lalitha appukuttan weight loss plan and diet chart
Author
Trivandrum, First Published Oct 25, 2019, 7:08 PM IST

ക്യത്യമായി ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എന്ത് കൊണ്ടാണ് അങ്ങനെയെന്നതാണ് പലരുടെയും സംശയം. അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ, പോലുള്ള അസുഖങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ചോദിക്കാവുന്നതാണ്. ഡയറ്റ് ചെയ്യേണ്ട രീതി, കൊളസ്ട്രോൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതുമായെല്ലാം ബന്ധപ്പെട്ട് നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിത അപ്പുക്കുട്ടൻ നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും.  

ചോദ്യം...

ഡോക്ടർ എന്റെ പേര് ഫാത്തിമ. 32 വയസ്. അമിതവണ്ണം എന്നെ വല്ലാതെ അലട്ടുന്നു. എനിക്ക് 163 സെമീ ഉയരവും,  98 കിലോ ഭാരവും ഉണ്ട്. ആർത്തവം ക്യത്യമായാണ് വരുന്നത്. മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല. തെെറോയിഡും ഇല്ല. 8 വയസും 4 വയസുമുള്ള രണ്ട് പെൺകുട്ടികളുണ്ട്. പ്രസവം സിസേറിയനായിരുന്നു. അത് കൊണ്ട് തന്നെ പ്രസവശ്രുശ്രൂഷ വലുതായി ഒന്നും തന്നെ നടന്നില്ല. പ്രസവം കഴിഞ്ഞാണ് ഇത്ര വണ്ണം കൂടിയത്. 

ഇളയ കുട്ടിയ്ക്ക് മൂന്ന് വയസു വരെ മുലപ്പാൽ നൽകിയിരുന്നു. കുട്ടികൾ ഇപ്പോൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ ഡയറ്റിങ്ങും വ്യായാമവും ചെയ്ത് തുടങ്ങി. ജിമ്മിൽ പോയി അൽപം സമയം വ്യായാമം ചെയ്യാറുണ്ട്. ഒരു ദിവസം ശരാശരി 30-40 മിനിറ്റ് വ്യായാമം ചെയ്യാറുണ്ട്. പക്ഷേ, ഇതെല്ലാം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല. ഇപ്പോൾ ഇടയ്ക്കിടെ മുട്ടുവേദന ഉണ്ടാകാറുണ്ട്. ഇതെന്ത് കൊണ്ടാണ് ഡോക്ടർ. വിശദമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു...?

ഉത്തരം...

ഡോക്ടർ പറയുന്നത്...

ഇത് ഫാത്തിമയുടെ മാത്രം പ്രശ്നമല്ല. ​ഗൾഫിലെ വീട്ടമ്മമാരുടെ പൊതുവായ പ്രശ്നമാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വണ്ണം വയ്ക്കുന്നു. ഇവിടെ ശരീരത്തിന്റെ അടിസ്ഥന പ്രവർത്തനത്തിന്റെ ( BASAL METABOLISM) കുറവാണ് എന്നതാണ് പ്രധാന കാരണം. അതായത്, എന്ത് കഴിച്ചാലും അത് കൊഴുപ്പായി മാറുന്നു.സാധാരണ രീതിയിലുള്ള വ്യായാമവും ‌ഡയറ്റും ഇവിടെ ​ഗുണം ചെയ്യില്ല.

ഫാത്തിമ വിഷമിക്കേണ്ട കാര്യമില്ല. ഇതിന് പരിഹാരമുണ്ട്. 120 കിലോ ഭാരം ഉണ്ടായിരുന്ന 25 വയസുകാരിയെ മൂന്ന് ആഴ്ച്ച കൊണ്ട് 15 കിലോ കുറച്ച് വിട്ട എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ്. എത്രയും പെട്ടെന്ന് ഫ്ലെെറ്റ് കയറി തിരുവനന്തപുരം നിംസ് മെഡിസിറ്റിയിൽ വരിക. എന്നെ കാണുക. മൂന്നാഴ്ച്ചത്തേക്ക് അഡ്മിഷൻ എടുക്കുക.

എന്ത് കൊണ്ടാണ് അഡ്മിഷൻ ഈ കേസിൽ വേണമെന്ന് പറയുന്നതെന്ന് വച്ചാൽ വിവിധതരം തെറാപ്പിയിലൂടെ മാത്രമേ ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങിൽ പ്രത്യേകിച്ചും  തൊലിക്കടിയിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇളക്കിയെടുക്കൂ..സിറ്റീമിങ്ങിലൂടെ ഫാറ്റി ആസിഡ്സും ഗ്ലിസറോളും ആക്കി മാറ്റി ശരീരത്തിൽ നിന്ന് പുറന്തള്ളാൻ പറ്റുകയുള്ളൂ. 

15 തരം തെറാപ്പിയാണ് ഇവിടെ നാച്ചുറോപ്പതി വിഭാഗത്തിൽ ഒരു ദിവസം ചെയ്യുന്നത്. ഫിസിയോതെറാപ്പി പലതരം മെസേജുകൾ( oil massage, powder massage, acupuncture,mud therapy വിവിധ തരം water therapy കൾ, food therapy,yoga and meditation, mind therapy, വിവിധതരം പാക്കുകൾ എന്നിവയും നാച്ചുറോപ്പതി വിഭാ​ഗത്തിൽ ചെയ്ത് വരുന്നു. ഓരോ രോ​ഗിയുടെ ആവശ്യമനുസരിച്ച് രോ​ഗത്തിന്റെ അടിസ്ഥാന കാരണം മനസിലാക്കിയാണ് ഈ ചികിത്സകൾ ചെയ്ത് വരുന്നത്. 

രാവിലെ 7 മണി മുതൽ ചികിത്സ തുടങ്ങും. ഒരു ദിവസം തന്നെ 14 തരം ചികിത്സകൾ ഉണ്ടാകും. കൂടാതെ 6 നേരം ഭക്ഷണവും ഉണ്ടാവും. രാവിലെ 6.30, 8 മണി, 11 മണി, 1 മണി, 3.30, 7 മണി എന്നി സമയങ്ങളിൽ ആയിരിക്കും ഭക്ഷണം കൊടുക്കുക.അസുഖം അനുസരിച്ച് ഭക്ഷണത്തിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും. എങ്കിലും alkaline diet ആയിരിക്കും പ്രധാനമായി ഉണ്ടാവുക. 

രോ​ഗിയെ അഡ്മിറ്റ് ചെയ്യുമ്പോഴും ഡിസ്ചാർജ് ചെയ്യുമ്പോഴും നോർമൽ ഡയറ്റ് തന്നെയായിരിക്കും. എപ്പോഴും ഡിസ്ചാർജ് സമ്മറിയിൽ ദിവസവും ചെയ്യേണ്ടതും കഴിക്കേണ്ടതുമായ ഒരു ലിസ്റ്റ് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ഇത് വായിക്കുമ്പോൾ ഏകദേശം രൂപം കിട്ടി കാണുമല്ലോ....

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാൻ താഴേ ചേർക്കുന്നു....

ഭക്ഷണക്രമം...

രാവിലെ 6 മണിക്ക്              നാരങ്ങ ഇഞ്ചി വെള്ളം, കൂടെ antifat ​ഗുളിക 1 എണ്ണം

വെെകിട്ട്  6 മണിക്ക്           വീണ്ടും നാരങ്ങ ഇഞ്ചി വെള്ളം+ antifat ​ഗുളിക 1 എണ്ണം
( antifat ​ഗുളിക കൊടും പുളിയിൽ നിന്ന് എടുക്കുന്നത്..)

രാവിലെ 6.30 ന്                            കരിഞ്ചീരക ചായ
(കരിഞ്ചീരകം 100 ​ഗ്രാം, ഏലയ്ക്ക 10 എണ്ണം, കറുവപ്പട്ട 15 ​ഗ്രാം , ജീരകം 25 ​ഗ്രാം.... ഇവയെല്ലാം ഒരുമിച്ച് വറുത്ത് പൊടിച്ച് വയ്ക്കുക..ശേഷം ഒരു ടീസ്പൂൺ വെള്ളത്തിലിട്ട് തിളപ്പിക്കുക...)

8 മണിക്ക്                                      1 പേരയ്ക്ക+ 2-3 നെല്ലിക്ക 
                                                                            or
                                                         1 ഓറഞ്ച്, 1 ആപ്പിൾ

8 മണിക്ക് ബ്രേക്ക്ഫാസ്റ്റ്        ഇപ്പോൾ കഴിക്കുന്നതിന്റെ പകുതി( ഇഡ്ഢലി, ദോശ, അപ്പം എന്തായാലും...)+ നാടൻ മുട്ട പുഴുങ്ങിയത്  1 എണ്ണം + virgin coconut oil  10 മില്ലി + കറി ( ഏതായാലും  - 100 മില്ലി).

11 മണിക്ക്                                കരിഞ്ചീരക ചായ അല്ലെങ്കിൽ നാരങ്ങ വെള്ളം...

1 മണിക്ക്                                     full meal salad 300 ​ഗ്രാം
                                                        fish curry       ( 200 ​ഗ്രാം)
                                                       തവിടുള്ള ചോറ്  -   30 ​ഗ്രാം 
                                                       കറികൾ   - 100 ​ഗ്രാം 
                                                        പയർ, കടല എന്നിവ ഉൾപ്പെടുത്താവുന്നതാണ്....)

4.30    - 5.00 മണിക്ക്               10 ബദാം or പയർ മുളപ്പിച്ചത് കടുക് വറുത്ത് കഴിക്കാം

6. 00 മണിക്ക്                            നാരങ്ങ വെള്ളം + anti fat capsule

7.00 മണിക്ക്                            full meal salad( one or two vegetables, cucumber, മഷ്റൂ, എള്ള് വെർജിൻ കോക്കനട്ട് ഓയിലിൽ ഉണ്ടാക്കുക...)+  ​​ഗ്രിൽഡ‍് ഫിഷ് or ​​ഗ്രിൽഡ‍് ചിക്കൻ..

ഒഴിവാക്കേണ്ടത്....

അരി ആഹാരം, ​ഗോതമ്പ്, റാ​ഗി, കിഴങ്ങ് വർ​ഗങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ, അച്ചാറുകൾ, പപ്പടം, ഉണക്കമീൻ, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക...

കടപ്പാട്; 

ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.
                                   


 

Follow Us:
Download App:
  • android
  • ios