Asianet News MalayalamAsianet News Malayalam

കൊവിഡ് 19; രോഗികളുടെ എണ്ണം ഇരട്ടിയാവാൻ ദിവസങ്ങൾ മാത്രം മതി; ഡോക്ടറുടെ കുറിപ്പ് വായിക്കാം

കൊവിഡ് ഭീതിയിലാണ് ലോകം.  കൊവിഡ് 19 കൂടുതൽ‌ വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.  ഈ പശ്ചാത്തലത്തില്‍ താമസിക്കാതെ എല്ലാം അടച്ച് പൂട്ടേണ്ടി വരും എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്.

dr sulhpi fb post about covid 19 condition in kerala
Author
Thiruvananthapuram, First Published Mar 21, 2020, 7:17 PM IST

കൊവിഡ് ഭീതിയിലാണ് ലോകം.  കൊവിഡ് 19 കൂടുതൽ‌ വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.  ഈ പശ്ചാത്തലത്തില്‍ താമസിക്കാതെ എല്ലാം അടച്ച് പൂട്ടേണ്ടി വരും എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. 'കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. നേരത്തെ അടച്ചു പൂട്ടുന്നത് അടച്ചുപൂട്ടൽ ദൈർഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം . വൈകിയാൽ മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയേറെ'- അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

അടച്ച് പൂട്ടേണ്ടി വരും ! താമസിയാതെ !

പൊതുസമൂഹത്തിൽ ടെസ്റ്റുകൾ ആരംഭിക്കണം, ഉടൻ. കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. ഒട്ടും വൈകരുത് എന്നാണ് പലരുടെയും അഭിപ്രായം. നേരത്തെ അടച്ചു പൂട്ടുന്നത് അടച്ചുപൂട്ടൽ ദൈർഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം . ഇപ്പോൾ ഏതാനും ദിവസങ്ങളിൽ ഒതുക്കാൻ കഴിഞ്ഞേക്കും . വൈകിയാൽ മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയേറെ.

പറയാൻ എളുപ്പം എന്നുള്ളത് ഉറപ്പ് . പ്രവർത്തിക്കുവാനും പ്രാവർത്തികമാക്കാനും വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യം. യുദ്ധസമാനമായ സാഹചര്യം മുന്നിൽ.  ജാതി-മത-രാഷ്ട്രീയ വർണ്ണ ചിന്തകളൊന്നും തന്നെ പ്രവർത്തിയിലും മനസ്സിലും കലരരുത്. 

ഇപ്പോൾ ലക്ഷ്യം മാത്രമാണ് മുന്നിൽ. മാർഗ്ഗങ്ങൾ എന്തുമാകാം. അടച്ചു പൂട്ടുമ്പോൾ കേരളത്തിലെ ഒരാൾപോലും ആഹാരം കഴിക്കാതെ ഉറങ്ങാൻ പറ്റാതെ കഴിയാൻ പാടില്ല. ഈ ഞായറാഴ്ച ,നാളെ അതിന്‍റെ ഒരു ട്രെയൽ ആയിക്കോട്ടെ. 

അധികം താമസിയാതെ പരിപൂർണ്ണമായി നടപ്പിലാക്കണം . കുറഞ്ഞത് ഒരാഴ്ചയെങ്കിലും. ആരോഗ്യ പ്രവർത്തകർ മാത്രം പ്രവർത്തിക്കട്ടെ ഇപ്പോൾ . ആ അടച്ചുപൂട്ടലിനായി കേരളക്കര മുഴുവൻ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങണം. ഇപ്പോൾ ഇവിടെ അടച്ചിടുന്നതോടൊപ്പം വ്യാപകമായി കൊറോണ ടെസ്റ്റ് ചെയ്യണം. 

ചൈനയിലും കൊറിയയിലും സിംഗപ്പൂരിലും ഒക്കെ ചെയ്ത മാതിരി. ആന്‍റി ബോഡി ടെസ്റ്റുകൾ ചെയ്യുവാനുള്ള സംവിധാനങ്ങൾ സംഘടിപ്പിക്കണം.  അമാന്തിക്കരുത് ഇപ്പോൾ.. മൊത്തം രോഗികളുടെ എണ്ണം ഇരട്ടിയാവൻ ദിവസങ്ങൾ മതി എന്ന് കണക്കുകൾ പറയുന്നു. സമൂഹത്തിൽ അതുണ്ടെങ്കിൽ , അതായത് കമ്മ്യൂണിറ്റി സ്പ്രെഡ് ഉണ്ടെങ്കിൽ അത് പകരുവാനും കേസുകളുടെ എണ്ണം നൂറും ആയിരവും പതിനായിരവും ആകുവാൻ താമസം ഇല്ല എന്ന് നാം മനസ്സിലാക്കണം.

എത്രയും പെട്ടെന്ന് അടച്ചുപൂട്ടണം . ടെസ്റ്റുകൾ ചെയ്തു സമൂഹത്തിൽ ഇത് പടർന്നിട്ടില്ല എന്ന് ഉറപ്പാക്കുകയും വേണം. നമ്മൾ ജയിക്കും. ജയിച്ചേ തീരൂ ഈ യുദ്ധം. 

Follow Us:
Download App:
  • android
  • ios