Asianet News MalayalamAsianet News Malayalam

'രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ പരിശോധനകള്‍ക്ക് വിടുന്നത് വെറും രണ്ട് ശതമാനം മാത്രം'; ഡോ. സുൽഫി

കേരളം, ഇന്ത്യ സബ് സ്റ്റാൻഡേർഡ്  മരുന്നുകളുടെ ലോകമായി മാറുന്നു എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ ) നിയുക്ത സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. 
 

dr sulphi noohu post on 4 cough syrups lead 66 child deaths in gambia
Author
First Published Oct 7, 2022, 3:14 PM IST

ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഇന്ത്യന്‍ കമ്പനി നിര്‍മിച്ച ചുമയ്ക്കുള്ള നാല് മരുന്നുകള്‍ക്കെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളം, ഇന്ത്യ സബ് സ്റ്റാൻഡേർഡ്  മരുന്നുകളുടെ ലോകമായി മാറുന്നു എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ ) നിയുക്ത സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. 

'ലോകാരോഗ്യ സംഘടന, ഇന്ത്യയില്‍ നിന്നും പോയ ചില കഫ്‌സിറപ്പുകളില്‍ കിഡ്‌നിക്ക് മാരകമായ അപകടമുണ്ടാക്കുന്ന ചില ഘടകങ്ങള്‍ അടങ്ങിയിരിന്നുവെന്നും അതുമൂലം ഗുരുതരമായ ഭവിഷ്യത്തിലേയ്ക്ക് നീങ്ങിയന്നുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. ഇത് വിരല്‍ ചൂണ്ടുന്നത് കേരളത്തില്‍,  ഇന്ത്യയില്‍ നിലവിലുള്ള മരുന്നുകളുടെ ക്വാളിറ്റിയെകുറിച്ചാണ്. ഗുണനിലവാരം ഉറപ്പിലാക്കുവാനുള്ള സംവിധാനങ്ങളില്ലാത്തതുതന്നെയാണ് ഏറ്റവും വലിയ പാകപ്പിഴ. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ വെറും 2 ശതമാനം മാത്രമാണ് പരിശോധനകള്‍ക്ക് വിധേയമാകുന്നത്'- ഡോ. സുല്‍ഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഡോക്ടറുടെ കുറിപ്പ് വായിക്കാം...

കേരളം, ഭാരതം സബ് സ്റ്റാൻഡേർഡ്  മരുന്നുകളുടെ ലോകമായി മാറുന്നു. ലോകാരോഗ്യ സംഘടന, ഭാരതത്തില്‍ നിന്നും പോയ ചില കഫ്‌സിറപ്പുകളില്‍ കിഡ്‌നിക്ക് മാരകമായ അപകടമുണ്ടാക്കുന്ന ചില ഘടകങ്ങള്‍ അടങ്ങിയിരിന്നുവെന്നും അതുമൂലം ഗുരുതരമായ ഭവിഷ്യത്തിലേയ്ക്ക് നീങ്ങിയന്നുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.  ഇത് വിരല്‍ ചൂണ്ടുന്നത് കേരളത്തില്‍, ഭാരതത്തില്‍ നിലവിലുള്ള മരുന്നുകളുടെ ക്വാളിറ്റിയെകുറിച്ചാണ്. ഗുണനിലവാരം ഉറപ്പിലാക്കുവാനുള്ള സംവിധാനങ്ങളില്ലാത്തതുതന്നെയാണ് ഏറ്റവും വലിയ പാകപ്പിഴ. ഭാരതത്തില്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ വെറും 2 ശതമാനം മാത്രമാണ് പരിശോധനകള്‍ക്ക് വിധേയമാകുന്നത്. അതീവ ഗുരുതരമായ ഈ അവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. മരുന്നുകളെല്ലാം തന്നെയും പരിശോധനാവിധേയമാവുകയും  ക്വാളിറ്റി ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമണ്.

മിക്കപ്പോഴും ഡോക്ടര്‍മാര്‍ അവരുടെ പരിചയ സമ്പത്ത് മൂലം മരുന്നുകള്‍ നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്ന രീതിയിലെത്തുന്നത് അഭികാമ്യമല്ലതന്നെ. അതുകൊണ്ടുതന്നെ മരുന്നുകളുടെ ഗുണനിലവാരം എത്രയും പെട്ടെന്ന് പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ ഭാരത്തിലും ലോകത്തിലും ഉണ്ടായേ തീരൂ. ഇല്ലെങ്കില്‍ ഇതുപോലുള്ള ചാത്തന്‍ കമ്പനികളുടെ മരുന്നുകള്‍ കയറ്റി അയയ്ക്കപ്പെടുകയും അവ ജീവനെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമായിരിക്കും നാം തിരിച്ചറിയുക. മരുന്നുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ വിറ്റഴിക്കപ്പെടുമ്പോള്‍, ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വാങ്ങിക്കഴിക്കുമ്പോഴൊക്കെ തന്നെ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

അതുകൊണ്ട് തന്നെ കേരളം വാഴുന്ന, ഭാരതം വാഴുന്ന നിലവാരമില്ലാത്ത മരുന്നുകളെ കരുതിതന്നെയിരിക്കണം. - ഡോ. സുല്‍ഫി നൂഹു

 

Also Read: വൃക്ക തകരാറിലായി 66 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ കമ്പനിയുടെ ഈ നാല് കഫ്‌സിറപ്പിനെതിരെ അന്വേഷണം

Follow Us:
Download App:
  • android
  • ios