Asianet News MalayalamAsianet News Malayalam

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

പുതിനയിലെ ഒരു പ്രധാന ഘടകമാണ് മെന്തോൾ. മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ, ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റ് എന്നിവയില്ലെലാം പുതിന ഉപയോ​ഗിച്ച് വരുന്നു. 

drink boiled water with mint leaves the benefits are many
Author
Trivandrum, First Published Sep 9, 2020, 10:04 PM IST

നമ്മൾ എല്ലാവരും ഉപയോ​ഗിച്ച് വരുന്ന ഔഷധ സസ്യമാണ് പുതിന. പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ ചേരുവയ്ക്ക് എണ്ണമറ്റ ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. പുതിന ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചമ്മന്തികൾ, സാലഡുകള്‍, പലതരം പാനീയങ്ങൾ എന്നിവ തയ്യാറാക്കാറുണ്ട്. പുതിനയിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് 'മെന്തോൾ'. മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ, ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റ് എന്നിവയില്ലെലാം പുതിന ഉപയോ​ഗിച്ച് വരുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, ബി-കോംപ്ലക്സ് എന്നിവ പുതിന നൽകുന്നു. പുതിനയുടെ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്. 

 

drink boiled water with mint leaves the benefits are many

 

രണ്ട്...

 ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.  

മൂന്ന്...

പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. 

നാല്...

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

 

drink boiled water with mint leaves the benefits are many

 

അഞ്ച്...

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശ്രദ്ധയും വൈജ്ഞാനിക പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. പുതിനയിലയിലെ സജീവ ഘടകങ്ങൾ ഓർമ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്തി കൊണ്ട് തലച്ചോറിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios