Asianet News MalayalamAsianet News Malayalam

ഈ അസുഖങ്ങൾ അകറ്റാൻ ഒരു കഷ്ണം ഇഞ്ചി മതി

ദഹനസംബന്ധമായ പ്രശ്നങ്ങൾ  അകറ്റാൻ ഏറ്റവും നല്ല മരുന്നാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുകയോ അല്ലെങ്കിൽ ഇഞ്ചിയിട്ട ചായ കുടിക്കുകയോ ചെയ്യുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും  കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​ഞ്ചി ഗു​ണ​പ്ര​ദമാണ്.

Drinking a glass of ginger water every day can help strengthen your digestive system
Author
Trivandrum, First Published Mar 3, 2019, 11:32 AM IST

ഇഞ്ചിയെ അത്ര നിസാരമായി കാണേണ്ട. എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഇഞ്ചി. വി​റ്റാ​മി​ൻ എ, ​സി, ഇ, ധാ​തു​ക്ക​ളാ​യ മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊട്ടാ​സ്യം, സോ​ഡി​യം, കാത്സ്യം എന്നിവ ഇഞ്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആ​ന്‍റി​ഓ​ക്സി​ന്റായ ബീ​റ്റാ ക​രോട്ടി​ൻ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ഇ​ഞ്ചി​യി​ൽ ധാ​രാ​ളം അടങ്ങിയിട്ടുണ്ട്. ​​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ല മരുന്നാണ് ഇഞ്ചി. 

ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുകയോ അല്ലെങ്കിൽ ഇഞ്ചിയിട്ട ചായ കുടിക്കുകയോ ചെയ്യുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും  കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​ഞ്ചി ഗു​ണ​പ്ര​ദമാണ്. അത് കൂടാതെ,  ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ക്കാനും സഹായിക്കുന്നു. ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു ത​ട​യു​ന്നു. 

Drinking a glass of ginger water every day can help strengthen your digestive system

ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.  ഇ​ഞ്ചി​യി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മമാണ്. അ​തി​ൽ അ​ട​ങ്ങി​യ മാം​ഗ​നീ​സ് ഹൃ​ദ​യം, ര​ക്ത​ക്കു​ഴ​ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ഒ​രു ഗ്ലാ​സ് ചെ​റു ചൂ​ടു​വെ​ള​ള​ത്തി​ൽ ഒ​രു ടീസ്പൂ​ണ്‍ ഇ​ഞ്ചി​നീ​ര് ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നിയന്ത്രിതമാക്കുന്ന​തി​ന്  സഹായിക്കും.

Follow Us:
Download App:
  • android
  • ios