മുതിര്‍ന്നവരാണെങ്കില്‍ ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയപ്പെടുന്നത്. ഇതനുസരിച്ച് ഡയറ്റില്‍ കാര്യമായ ജാഗ്രത പുലര്‍ത്തുന്നവരാണെങ്കില്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കാറുമുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയില്‍ (നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ സംഭവിക്കുമ്പോള്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടുമെന്ന് നമുക്കറിയാം

'കുടി' എന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. വെള്ളം കുടിക്കുന്നതിനെ കുറിച്ചാണ് പറയാനുള്ളത്. സാധാരണയായി വെള്ളം കുടിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ മിക്കവാറും പേരും നിര്‍ദേശിക്കുന്നതാണ് ധാരാളം വെള്ളം കുടിച്ച് ശീലിക്കണമെന്നത്. ചിലര്‍ ഇതിന് കൃത്യമായ അളവും മുന്നോട്ടുവയ്ക്കാറുണ്ട്. 

മുതിര്‍ന്നവരാണെങ്കില്‍ ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയപ്പെടുന്നത്. ഇതനുസരിച്ച് ഡയറ്റില്‍ കാര്യമായ ജാഗ്രത പുലര്‍ത്തുന്നവരാണെങ്കില്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കാറുമുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയില്‍ (നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ സംഭവിക്കുമ്പോള്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടുമെന്ന് നമുക്കറിയാം. 

എന്നാല്‍ ശരീരത്തില്‍ ജലാംശം അമിതമായാലും ഇത്തരം പല പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ രേണു രഖീജ അവകാശപ്പെടുന്നത്. വെള്ളം അമിതമായി ശരീരത്തിലെത്തുമ്പോള്‍ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ അളവില്‍ പ്രശ്‌നം സംഭവിക്കുമെന്നും അതുവഴി പല ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ഇത് പതിവായാല്‍ വിവിധ അസുഖങ്ങളിലേക്ക് എത്തിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

രേണു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡയറ്റ് ടിപ്‌സില്‍ തന്നെ ഏറ്റവും സുപ്രധാനപ്പെട്ട വിവരമാണിതെന്നും ഇത്രകാലം ചിന്തിച്ചത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്നുമെല്ലാം പലരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. 

View post on Instagram

ഇലക്ട്രോലൈറ്റുകളുടെ അളവില്‍ പ്രശ്‌നം സംഭവിക്കുമ്പോള്‍ അത് ഹൃദയത്തിന്റെയും വൃക്കകളുടെയുമെല്ലാം പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാമെന്ന് രേണു പറയുന്നു. എല്ലാ ദിവസവും അമിതമായി വെള്ളം കുടിക്കുകയാണെങ്കില്‍ 'ബ്രെയിന്‍ ഫോഗ്' (തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്), വണ്ണം കൂടുക, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ നേരിടാമെന്നും ഇവര്‍ പറയുന്നു. 

ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിക്കുക. നിര്‍ജലീകരണം ഒഴിവാക്കുന്നതിന് വെള്ളത്തിന് പുറമെ തണ്ണിമത്തന്‍ പോലുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താമെന്നും രേണു നിര്‍ദേശിക്കുന്നു.

Also Read:- കറികളില്‍ ഉപ്പ് ആദ്യമേ ചേര്‍ക്കണോ? ബിപി പ്രശ്‌നമുള്ളവര്‍ക്ക് ഇതാ ചില ടിപ്‌സ്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona