Asianet News MalayalamAsianet News Malayalam

ആവി പറക്കുന്ന ചൂട് ചായ ഇടയ്ക്കിടെ കുടിക്കാറുണ്ടോ; പഠനം പറയുന്നത്

ഇടയ്ക്കിടെ ആവി പറക്കുന്ന ചൂട് ചായ കുടിക്കുന്നത് അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ​ഗവേഷകനായ ഡോ. ഫർഹാദ് ഇസ്ലാമി പറയുന്നു. escc (-esophangeal squamouse cell carinoma)ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

drinking hot tea increase risk of esophageal cancer
Author
Trivandrum, First Published Mar 28, 2019, 11:50 AM IST

ആവി പറക്കുന്ന ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ​ഗവേഷകനായ ഡോ. ഫർഹാദ് ഇസ്ലാമി പറയുന്നു. escc (-esophangeal squamouse cell carinoma)യ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.  60 ഡിഗ്രി സെല്ഷ്യസിൽ കൂടുതൽ ചൂടുള്ള ചായ കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് ​ഗവേഷകർ പറയുന്നു.

ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല, കാപ്പിയും ചൂടോടെ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ​ഗവേഷകർ പറയുന്നു. 

Follow Us:
Download App:
  • android
  • ios