Asianet News MalayalamAsianet News Malayalam

ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചർമ്മം വരണ്ടതാണോ? കാരണം ഇതാകാം...

പലപ്പോഴും ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ് വരണ്ട ചര്‍മ്മം ഉണ്ടാകുന്നത്. എന്നാല്‍ ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചർമ്മം വരണ്ടതാണെങ്കില്‍ അതിന് പല കാരണങ്ങള്‍ കാണും.

Dry Skin Despite Drinking Sufficient Water these are the reasons
Author
First Published Mar 30, 2024, 10:32 AM IST

വരണ്ട ചർമ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ് വരണ്ട ചര്‍മ്മം ഉണ്ടാകുന്നത്. എന്നാല്‍ ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചർമ്മം വരണ്ടതാണെങ്കില്‍ അതിന് പല കാരണങ്ങള്‍ കാണും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും വരണ്ട ചർമ്മത്തിനുള്ള ഒരു പ്രധാന കാരണം പാരിസ്ഥിതിക ഘടകങ്ങളാണ്. തണുപ്പ്, ഈർപ്പം കുറഞ്ഞ അന്തരീക്ഷം, വരണ്ട വായു, കഠിനമായ കാറ്റ് തുടങ്ങിയ ബാഹ്യ ഘടകങ്ങൾ ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നീക്കം ചെയ്യും, ഇത് ചര്‍മ്മം വരണ്ടതാകാന്‍ കാരണമാകും. 

രണ്ട്... 

ചില ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം മൂലവും സ്കിന്‍ ഡ്രൈ ആകാം. ആൽക്കഹോൾ അധിഷ്ഠിത ടോണറുകൾ, ചില ക്ലെൻസറുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം ചർമ്മത്തിലെ സ്വാഭാവിക എണ്ണയെ നീക്കം ചെയ്യും, ഇത് മൂലം ചര്‍മ്മം വരണ്ടതാകാം. 

മൂന്ന്... 

ജീവിതശൈലിയും ചർമ്മത്തിലെ ജലാംശത്തിൻ്റെ അളവിനെ ബാധിക്കും. ഉദാഹരണത്തിന്, പുകവലി ചർമ്മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഈർപ്പം നിലനിർത്താനുള്ള അതിൻ്റെ കഴിവിനെ ബാധിക്കുകയും അതുമൂലം ചര്‍മ്മം വരണ്ടതാകുകയും ചെയ്യും. അതുപോലെ, അമിതമായ മദ്യപാനം ശരീരത്തെ നിർജ്ജലീകരണം ചെയ്യും, ഇതും വരണ്ട ചർമ്മത്തിന് കാരണമാകുന്നു.

നാല്... 

മാനസിക സമ്മര്‍ദ്ദം മൂലം കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ ഉല്‍പ്പാദനം കൂടുകയും ഇത് ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സ്ട്രെസ് കുറയ്ക്കുന്നതും ഡ്രൈ സ്കിനിനെ തടയാന്‍ സഹായിക്കും.  

അഞ്ച്... 

എക്‌സിമ, സോറിയാസിസ്, ഹൈപ്പോതൈറോയിഡിസം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍‌ മൂലവും ചര്‍മ്മം വരണ്ടതാകാം. അതുപോലെ ചില മരുന്നുകളുടെ പാർശ്വഫലമായും ചര്‍മ്മം ഡ്രൈ ആകാനുള്ള സാധ്യതയുണ്ട്. 

ആറ്... 

അവശ്യ പോഷകങ്ങളുടെ കുറവ് മൂലവും ചര്‍മ്മം വരണ്ടതാകും. ഉദാഹരണത്തിന്, ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമ്മത്തിൻ്റെ ആരോഗ്യവും ജലാംശവും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ അവശ്യ ഫാറ്റി ആസിഡുകളുടെ കുറവ് മൂലം ചര്‍മ്മം ഡ്രൈ ആകാം. അതുപോലെ, വിറ്റാമിനുകൾ എ, സി, ഇ, സിങ്ക്, സെലിനിയം എന്നിവയുടെ കുറവുകൾ ചർമ്മത്തിൻ്റെ ഈർപ്പം നഷ്ടപ്പെടുത്താം. 

ഏഴ്... 

ഹോർമോൺ മാറ്റങ്ങൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോണുകളുടെ അളവ് എന്നിവയിലെ ഏറ്റക്കുറച്ചിലുകൾ ചർമ്മത്തിലെ ജലാംശത്തിൻ്റെ അളവിനെ ബാധിക്കും. ഇത്തരത്തിലും ചര്‍മ്മം വരണ്ടതാകാം. നിങ്ങളുടെ ചര്‍മ്മം വരണ്ടതായതിന്‍റെ കാരണം കൃത്യമായി കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ഇതിനായി നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

Also read: വെയിലേറ്റ് കരുവാളിച്ചോ? സൺ ടാൻ അകറ്റാൻ പരീക്ഷിക്കാം ഈ പാക്കുകള്‍...

youtubevideo

 

Follow Us:
Download App:
  • android
  • ios