Asianet News MalayalamAsianet News Malayalam

കുട്ടിക്കാലം മുതൽക്കേ ഇക്കാര്യം ശ്ര​ദ്ധിച്ചില്ലെങ്കിൽ പ്രത്യുത്പാദനശേഷിയെ ബാധിച്ചേക്കാം; പുതിയ പഠനം പറയുന്നത്

കുട്ടിക്കാലം മുതൽക്കേ ഭാരം കൂടാതെ നോക്കുന്നത് വന്ധ്യത തടയാൻ സഹായിച്ചേക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 59-ാം വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി സമ്മേളനത്തിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. 

early weight loss protects fertility of obese people Study
Author
France, First Published Sep 24, 2021, 12:37 PM IST

അമിതവണ്ണം(obesity) പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. കുട്ടിക്കാലം (childhood) മുതൽക്കേ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനാണ് ശ്രദ്ധിക്കേണ്ടത്. ഇല്ലെങ്കിൽ അത് ഭാവിയിൽ കൂടുതൽ രോ​ഗങ്ങൾക്ക് കാരണമാകും. അമിതവണ്ണമുള്ള ആൺകുട്ടികൾ വണ്ണം കുറയ്ക്കുന്നത് (weight loss) പ്രത്യുത്പാദന പ്രവർത്തനം (reproductive system) മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

കുട്ടിക്കാലം മുതൽക്കേ ഭാരം കൂടാതെ നോക്കുന്നത് വന്ധ്യത തടയാൻ സഹായിച്ചേക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 59-ാം വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി സമ്മേളനത്തിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. അമിതവണ്ണം നിയന്ത്രിക്കുന്നത് പുരുഷന്മാരിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

കുട്ടിക്കാലത്ത് അമിതവണ്ണം കാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള അപകടസാധ്യതയുൾപ്പെടെ പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അമിതവണ്ണം പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന വന്ധ്യത പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരിലെ പ്രത്യുൽപാദന പ്രശ്നങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ബീജങ്ങളുടെ അളവ് കുറയുന്നത്.

 

early weight loss protects fertility of obese people Study

 

പ്രധാന പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കാൻ വൃഷണങ്ങളിലെ 'Leydig' കോശങ്ങൾ (Leydig cells) പ്രായപൂർത്തിയാകുമ്പോൾ സജീവമാകുന്നു. വൃഷണങ്ങളിലെ 'സെർട്ടോളി'(Sertoli) കോശങ്ങൾ ആരോഗ്യമുള്ള ബീജത്തിന്റെ ഉൽപാദനത്തിന് നിർണായകമാണ്. കൂടാതെ ആരോ​ഗ്യകരമായ ബീജത്തിന് പ്രത്യുൽപാദന ഹോർമോണുകൾ അത്യന്താപേക്ഷിതമാണ്. 10 മുതൽ 18 വയസ് പ്രായമുള്ള 34 ആൺകുട്ടികളിൽ 12 ആഴ്ച ഭാരം കുറയ്ക്കുന്ന പ്രോ​ഗ്രാം സംഘടിപ്പിച്ചു. 

അമിതവണ്ണം Leydig കോശങ്ങളെയും, സെർട്ടോളി സെൽ പ്രവർത്തനങ്ങളെയും ഉപാപചയ പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിച്ചുവെന്ന് ഫ്രാൻസിലെ ആംഗേഴ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. സോളിൻ റെറാട്ടും പറഞ്ഞു. പഠനത്തിന്റെ ഭാ​ഗമായി ആൺകുട്ടികൾക്ക് ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം പിന്തുടർന്നു. പ്രതിദിനം ഒരു മണിക്കൂർ വ്യായാമം ശീലമാക്കി. 

പ്രോഗ്രാമിന് മുമ്പും ശേഷവും, പ്രത്യുൽപാദന ഹോർമോണുകളുടെ അളവ്, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, രക്തത്തിലെ ഗ്ലൂക്കോസ് നില എന്നിവ പരിശോധിച്ചു. 12 ആഴ്ചകൾക്കുള്ളിൽ ആൺകുട്ടികളുടെ ശരീരഭാരം ഗണ്യമായി കുറയുകയും ഇൻസുലിൻ അളവ് മെച്ചപ്പെടുകയും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുകയും ചെയ്യുന്നതായി കണ്ടെത്താനായെന്ന് ഡോ. സോളിൻ പറഞ്ഞു.

പ്രോട്ടീന്റെ കുറവ്; പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ
 

Follow Us:
Download App:
  • android
  • ios