Asianet News MalayalamAsianet News Malayalam

മുഖം സുന്ദരമാക്കാൻ ഇതാ ചില സിമ്പിൾ ടിപ്സ്

ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് ഓട്‌സും പാലും. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഓട്‌സ് സഹായിക്കുന്നുണ്ട്.
 

easy and simple tips for glow and healthy skin and face-rse-
Author
First Published Oct 18, 2023, 9:49 PM IST

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റുന്നതിനായി കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. ഇനി ചില പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിച്ച് തന്നെ മുഖം സുന്ദരമാക്കാം. 

ഒന്ന്...

ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് ഓട്‌സും പാലും. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഓട്‌സ് സഹായിക്കുന്നുണ്ട്.

മറ്റൊന്ന് പാലാണ്. ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്നതിന്റെയും കോശങ്ങളുടെ നാശത്തിന്റെയും ലക്ഷണങ്ങളെ തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുന്നു. ഇത് ചർമ്മത്തെ മനോഹരവും തിളക്കവുമുള്ളതാക്കുന്നു. പാലിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു, ഇത് ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു.

രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടീസ്പൂൺ പാലും നന്നായി മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്...

മുഖത്തിന് നല്ല നിറം ലഭിക്കാനും ചർമ്മം നല്ലപോലെ സോഫ്റ്റാക്കി നിലനിർത്താനും മികച്ചതാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള ചർമ്മത്തെ ഇലാസ്തികത വർദ്ധിപ്പിക്കുകയും നേർത്ത വരകളും ചുളിവുകളും തടയുന്നതിന് സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനും മുട്ട ഫേസ് പാക്ക് സഹായിക്കുന്നു. മുട്ട കൊണ്ടുള്ള പാക്ക് മുഖത്ത് പുരട്ടിയാൽ എണ്ണമയമില്ലാത്ത ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാം. രണ്ട് മുട്ടയുടെ വെള്ളയും കറ്റാർവാഴ ജെല്ലും മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 8 സൂപ്പർ ഫുഡുകൾ 

 

Follow Us:
Download App:
  • android
  • ios